കോഴിക്കോട്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടേണ്ടതില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഒരാളെ പോലും ബിവറേജ് ഷോപ്പുകളിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കുന്നില്ലെന്നും ബിവറേജ് മാത്രമല്ല ഒരു കടയും കൊവിഡിന്‍റെ പേരിൽ പൂട്ടിയിടില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
കൊവിഡ് 19 ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.