ETV Bharat / state

കൂടത്തായി കൊലക്കേസ്: പ്രതിഭാഗം സുപ്രീം കോടതിയിലേക്ക്

author img

By

Published : Mar 21, 2023, 1:48 PM IST

കൂടത്തായി കൂട്ടക്കൊല കേസില്‍ രഹസ്യവിചാരണ വേണമെന്ന ജോളിയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതിഭാഗം സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതിയിൽ ഹർജി നൽകും.

kootathai  koodathayi murder case updates  കൂടത്തായി കൊലക്കേസ്  പ്രതിഭാഗം സുപ്രീംകോടതിയിലേക്ക്  കൂടത്തായി കൂട്ടക്കൊല  ഹൈക്കോടതി  ജോളിയുടെ ഹര്‍ജി  ജോളിയുടെ ഹര്‍ജി തള്ളി  കൂടത്തായി കൊലപാതക പരമ്പര  കോഴിക്കോട് വാര്‍ത്തകള്‍  kerala news updates  latest news updates  live news
കൂടത്തായി കൊലക്കേസ് പ്രതിഭാഗം സുപ്രീകോടതിയിലേക്ക്

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിഭാഗം സുപ്രീം കോടതിയിലേക്ക്. അടച്ചിട്ട കോടതി മുറിയിൽ വിചാരണ പാടില്ല എന്ന പ്രതിഭാഗത്തിന്‍റെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ജോളി സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂർ പറഞ്ഞു.

കേസിൽ ഇതുവരെ ഏഴ് സാക്ഷികളെയാണ് വിസ്‌തരിച്ചത്. അടച്ചിട്ട കോടതിയിൽ വിസ്‌താരം തടഞ്ഞ ഉത്തരവിൽ പ്രതിഷേധിച്ച് ഒരു സാക്ഷിയെ പോലും ആളൂർ ക്രോസ് ചെയ്‌തിരുന്നില്ല. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചാൽ കേസിലെ മുഴുവന്‍ പ്രതികളെയും വിളിച്ച് വരുത്തി വിസ്‌തരിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കുമെന്നും അഡ്വ. ആളൂർ വ്യക്തമാക്കി.

എരഞ്ഞിപ്പാലം അഡിഷണൽ സെഷൻസ് കോടതിയിലാണ് ബന്ധപ്പെട്ട അഭിഭാഷകരെ മാത്രം പ്രവേശിപ്പിച്ച് ‘ഇൻ കാമറ’യായി വിസ്‌താരം തുടരുന്നത്. അടച്ചിട്ട കോടതി മുറിയിൽ കേസ് നടത്തരുതെന്നും പഠനാർഥം ജൂനിയർ അഭിഭാഷകരെ അടക്കം പ്രവേശിപ്പിക്കണമെന്നും കാണിച്ച് നൽകിയ അപേക്ഷ വിസ്‌താരം നടക്കുന്ന കോടതിയാണ് ആദ്യം തള്ളിയത്. ജോളി നൽകിയ അപേക്ഷയിൽ മാധ്യമങ്ങൾക്കും കോടതി വളപ്പിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരി രഞ്ചി വിൽസന്‍റെ വിസ്‌താരമാണ് ആദ്യം പൂർത്തിയായത്. മരണങ്ങളിൽ ജോളിയെ സംശയിക്കുന്ന ആറ് കാര്യങ്ങളാണ് രഞ്ചി കോടതിയിൽ വ്യക്തമാക്കിയിരുന്നത്. മരിച്ച ദിവസം റോയ് രാത്രി ഭക്ഷണം കഴിച്ചില്ല എന്നായിരുന്നു ജോളി പറഞ്ഞിരുന്നത്. എന്നാൽ പോസ്‌റ്റ്‌മോര്‍ട്ട റിപ്പോർട്ട് പുറത്ത് വന്നതോടെ ഈ വാദം പൊളിഞ്ഞു.

റോയിയുടെ വയറ്റിൽ ചോറും കടലയും ദഹിക്കാതെ കിടപ്പുണ്ടായിരുന്നു എന്നാണ് പോസ്‌റ്റ്‌മോര്‍ട്ട റിപ്പോർട്ട്. മരണത്തിന് തൊട്ട് മുമ്പ് ഭക്ഷണം കഴിച്ചിരുന്നു എന്നതിൻ്റെ തെളിവാണിത്. ഇതോടെയാണ് സംശയങ്ങൾ ആരംഭിച്ചതെന്ന് രഞ്ചി കോടതിയെ ബോധിപ്പിച്ചു.

ജോളി ബി.കോം പൂർത്തിയാക്കി എന്നത് കളവാണെന്നും എൻഐടിയിൽ ജോലിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ സംശയങ്ങൾ വർധിക്കുകയായിരുന്നു. റോയിയുടെ പിതാവിൻ്റെ സ്വത്ത് തട്ടിയെടുത്തത് വ്യാജ ഒസ്യത്ത് തയ്യാറാക്കിയാണെന്ന് മനസിലായതോടെ സംശയങ്ങൾ ബലപ്പെട്ടെന്നും രഞ്ചി പറഞ്ഞു. വ്യാജ രേഖയടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 9 രേഖകളും രഞ്ചി തിരിച്ചറിഞ്ഞിരുന്നു.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് കൈമാറിയത് രണ്ടാം പ്രതി എംഎസ് മാത്യു ആണെന്ന് ജോളി സഹോദരനോട് വെളിപ്പെടുത്തിയതായി മറ്റൊരു സാക്ഷി മൊഴി നൽകിയിരുന്നു. റോയ് തോമസിൻ്റെ ബന്ധുവായ ജോസഫ് ഹിലാരിയോസാണ് സാക്ഷി മൊഴി നൽകിയത്. മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസ് കല്ലറകൾ തുറക്കുന്നതിന്‍റെ തലേദിവസം അഭിഭാഷകനെ കാണാൻ ജോളിക്കൊപ്പം കാറിൽ പോയത് ജോസഫ് ആയിരുന്നു. അഭിഭാഷകനെ കാണാൻ പോകുമ്പോഴും കണ്ടു മടങ്ങുമ്പോഴും ജോളിയുടെ പെരുമാറ്റം ദുരൂഹമായിരുന്നെന്നും സാക്ഷി മൊഴി നൽകി.

2011ലാണ് ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസ് മരിച്ചത്. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ഹിലാരിസാണ് പൊലീസിൽ പരാതി നൽകിയത്. മരണം ആത്മഹത്യയാണെന്ന് കാണിച്ച് കേസ് പൊലീസ് എഴുതിത്തള്ളുകയായിരുന്നു. എന്നാൽ 2019ലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ആറ് കൊലപാതങ്ങളിലും പങ്കുണ്ടെന്ന് ജോളി പറഞ്ഞതായി ഏറ്റു പറഞ്ഞ് അയൽവാസിയും മൊഴി നൽകി. കല്ലറകൾ തുറന്ന ദിവസം വൈകിട്ടാണ് കുറ്റസമ്മതം നടത്തിയത് എന്നാണ് എൻപി മുഹമ്മദ് എന്ന ബാവയുടെ മൊഴി. വക്കീലിന്‍റെ സഹായം ആവശ്യപ്പെടാൻ തന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വേളയിലാണ് കുറ്റസമ്മതം നടത്തിയിരുന്നു സാക്ഷി മൊഴി നൽകി.

ബാവയും മരിച്ച റോയ് തോമസും വ്യാപാര പങ്കാളികളായിരുന്നു. വ്യാപാരം പരാജയപ്പെട്ടതോടെ ഇരുവരും തെറ്റിയിരുന്നെന്നും ബാവ വീട്ടിൽ കയറുന്നത് പോലും റോയ് വിലക്കിയിരുന്നെന്നും എംഎസ് മാത്യുവിന്‍റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ജോളി ജോസഫിന്‍റെ സഹോദരങ്ങളായ ബാബു ജോസഫും ടോമി ജോസഫും പ്രതിയ്‌ക്ക് എതിരായാണ് കോടതിയിൽ മൊഴി നൽകിയത്.

കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ജോളി കുറ്റസമ്മതം നടത്തിയതായി ഇരുവരും മൊഴി നൽകി. റോയ് തോമസിന്‍റെ പിതാവായ ടോം തോമസിന്‍റെ പേരിലുള്ള വിൽപത്രം തങ്ങളെയാണ് ജോളി ഏൽപ്പിച്ചത്. അത് വ്യാജമാണെന്ന് പിന്നീടാണ് മനസിലായത്.

ഇതേ കുറിച്ച് ജോളിയോടും അഭിഭാഷകനോടും സംസാരിച്ചപ്പോൾ പരസ്‌പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്നും ബാബു ജോസഫ് പറഞ്ഞു. എൻഐടിയിൽ ജോലി ലഭിക്കുന്നതിനാണെന്ന് പറഞ്ഞ് 2 ലക്ഷം രൂപ തങ്ങളുടെ പിതാവിൽ നിന്ന് ജോളി കൈക്കലാക്കിയിരുന്നു. എന്നാൽ അങ്ങനെ ഒരു ജോലി കിട്ടിയില്ലെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. റോയ് തോമസിന്‍റെ കൊലപാതകത്തില്‍ 255 സാക്ഷികളാണ് പ്രോസിക്യൂഷന്‍റെ പട്ടികയില്‍ ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.