ETV Bharat / state

കൂടത്തായി കൊലപാതകം; പ്രതികളുടെ റിമാന്‍ഡ് നീട്ടി

താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിലാണ് പ്രതികളെ ഹാജരാക്കിയത്

കൂടത്തായി കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, നവംബർ മൂന്ന് വരെ റിമാൻ്റ് കാലാവധി നീട്ടി
author img

By

Published : Oct 19, 2019, 1:19 PM IST

Updated : Oct 19, 2019, 2:26 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാൻഡ് കാലാവധിയാണ് നവംബര്‍ മൂന്ന് വരെ നീട്ടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിലാണ് പ്രതികളെ ഹാജരാക്കിയത്.

അതിനിടെ സിലി വധക്കേസിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ആളൂരിനെ താൻ കേസ് ഏൽപ്പിച്ചിട്ടില്ലെന്ന ജോളിയുടെ വെളിപ്പെടുത്തൽ സത്യമാണോയെന്ന് ജോളിയിൽ നിന്നും ചോദിച്ചറിയണമെന്ന് ബാർ അസോസിയേഷന് വേണ്ടി ഏതാനും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തില്‍ കോടതി ഇടപെട്ടില്ല.

Intro:കൂടത്തായ് കൊലപാതക പരമ്പര, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.നവമ്പർ മൂന്ന് വരെ റിമാന്റ് കാലാവധി നീട്ടി.Body:കൂടത്തായ് കൊലപാതക പരമ്പര, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.നവമ്പർ മൂന്ന് വരെ റിമാന്റ് കാലാവധി നീട്ടി.

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ റിമാന്റ് കാലാവധി അടുത്ത മൂന്നാം തിയ്യതി വരെ നീട്ടി.റോയ് വധക്കേസിൽ കസ്റ്റഡി നീട്ടി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല.
താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി IIലാണ് പ്രതികളെ ഹാജരാക്കിയത്.

എന്നാൽ സിലി വധക്കേസിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി Iൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ഇതിനിടെ ആളൂരിനെ താൻ കേസ് ഏൽപ്പിച്ചില്ലയെന്ന ജോളിയുടെ വെളിപ്പെടുത്തൽ സത്യമാണോയെന്ന് ജോളിയിൽ നിന്നും ചോദിച്ചറിയണമെന്ന് ബാർ അസോസിയേഷന് വേണ്ടി ഏതാനും വക്കീലൻമാർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതിൽ ഇടപെട്ടില്ല.
തങ്ങൾക്ക് പരാതികൾ ഒന്നും ഇല്ലായെന്നും മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് പ്രതികൾ മറുപടി നൽകി.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Oct 19, 2019, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.