ETV Bharat / state

കൂടത്തായി; ജോളിയും കൂട്ടാളികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - koodathayi jolly news

കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്ലിലായ മു​ഖ്യ പ്ര​തി ജോ​ളി, ര​ണ്ടാം പ്ര​തി മാ​ത്യു, മൂ​ന്നാം പ്രതി പ്ര​ജി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ഒ​രു ദി​വ​സ​ത്തേക്ക് ഇ​വ​രെ റി​മാ​ന്‍​ഡി​ല്‍ വി​ട്ട​ത്.

jolly
author img

By

Published : Oct 18, 2019, 5:04 PM IST

Updated : Oct 18, 2019, 10:14 PM IST

കോഴിക്കോട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​കക്കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോടതി ഉത്തരവ്. താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​നി​യാ​ഴ്ച വ​രെയാണ് ജോ​ളി​യു​ള്‍​പ്പെ​ടെ​ മൂ​ന്നു പ്ര​തി​ക​ളെ​യും ജുഡൂഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യയായ സിലിയെ വധിച്ച കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി.

ജോളിയും കൂട്ടാളികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍
കൂടത്തായി റോയി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മു​ഖ്യ പ്ര​തി ജോ​ളി, ര​ണ്ടാം പ്ര​തി മാ​ത്യു, മൂ​ന്നാം പ്രതി പ്ര​ജി​കു​മാ​ര്‍ എ​ന്നി​വ​രുടെ ജാ​മ്യ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ഒ​രു ദി​വ​സ​ത്തേ​യ്ക്ക് ഇ​വ​രെ റി​മാ​ന്‍​ഡി​ല്‍ വി​ട്ട​ത്. കനത്ത സുരക്ഷയോടെ ഉച്ചക്ക് ശേഷം കോടതിയിൽ എത്തിച്ച പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചു. മാനസിക സമർദ്ദം നേരിടുന്നതായി മാത്യു വ്യക്തമാക്കിയെങ്കിലും ജോളിയും പ്രജികുമാറും ഒന്നും പറഞ്ഞില്ല. റിമാൻഡ് കാലവധി തീരുന്ന ദിവസമായ നാളെ ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.

അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയിൽ താമരശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് സിലിയെ വധിച്ച കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി നൽകിയത്. അതിനിടെ സിലിയുടെ കൊലപാതക കേസിൽ രണ്ടാം പ്രതി എം എസ് മാത്യുവിനെ കൂടി അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ശനിയാഴ്ച കോടതിയുടെ അനുമതി തേടും.
താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ വച്ച് സിലിക്ക് ജോളി സയനൈഡ് വെള്ളത്തില്‍ കലക്കി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൂട്ടക്കൊലയിലെ രണ്ടാമത്തെ കേസിലാണ് ജോളി അറസ്റ്റിലാവുന്നത്.
ആവശ്യമെങ്കില്‍ സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊലീസ് വരും ദിവസങ്ങളില്‍ ജോളിയെ കസ്റ്റഡിയിലെടുത്തേക്കും.
അതേസമയം ജോളിയുടെ സുഹൃത്തായ റാണി വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരായി. എൻഐടിക്ക് സമീപം തയ്യൽക്കട നടത്തിയിരുന്ന റാണി ജോളിയുമായി നിൽക്കുന്ന ഫോട്ടോകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റാണിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൂടത്തായി കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‍റെ യോഗം വെള്ളിയാഴ്ച രാവിലെ ചേര്‍ന്നു. കോഴിക്കോട് കാപ്പാട് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. കൂടത്തായി കൂട്ടക്കൊലയില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ അന്വേഷണസംഘം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

Intro:Body:

കൂടത്തായി പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി  മൂന്ന് പ്രതികളെ നാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പരാതികൾ ഒന്നുമില്ല എന്ന ജോലി

 നളെ വീണ്ടു ജോളി  കോടതിയിൽ ഹാജരാക്കും

Conclusion:
Last Updated : Oct 18, 2019, 10:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.