കോഴിക്കോട്: കൊവിഡ് പ്രതിസന്ധിക്കിടയിലും സ്വന്തം ജോലി സ്ഥലം കൃഷിയിടമാക്കി ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ. കോഴിക്കോട് മാവൂർ ചെറൂപ്പ ഗവ മെഡിക്കൽ ഹെൽത്ത് യൂണിറ്റ് ജീവനക്കാരാണ് കൃഷി നടത്തി അതിജീവനത്തിന് പ്രചോദനമാകുന്നത്. മരുന്നിന്‍റെ മണമുള്ള മാവൂരിലെ ചെറുപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം ഇപ്പോൾ മണ്ണിന്റെ സുഗന്ധം പരത്തുകയാണ്. ലോക്ക്ഡൗൺ സമയത്താണ് ഓഫീസിന്റെ പരിസരം വൃത്തിയാക്കി കൃഷി ചെയ്യാൻ ജീവനക്കാർ തീരുമാനിച്ചത്. കൈയ്പ, വെണ്ട, മത്തൻ, വഴുതന, വാഴ, പപ്പായ എന്നിവയാണ് ഇവിടെ കൃഷി ചെയ്ത് വിളവെടുക്കുന്നത്. മാവൂർ കൃഷി ഭവന്‍റെ പൂർണ്ണ പിന്തുണയും ഇവർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. വരും വർഷങ്ങളിലും ചികിത്സക്കൊപ്പം കൃഷിയും നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം. കൊവിഡ് കാലത്ത് കൃഷി മുഖ്യമെന്ന് വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ കൂട്ടായ്മ.
കൊവിഡ് കാലത്ത് മാതൃകയായി കോഴിക്കോട്ടെ ആരോഗ്യ കൂട്ടായ്‌മ
മാവൂർ ചെറൂപ്പ ഗവ മെഡിക്കൽ ഹെൽത്ത് യൂണിറ്റ് ജീവനക്കാരാണ് കൃഷി നടത്തി അതിജീവനത്തിന് പ്രചോദനമാകുന്നത്