ETV Bharat / state

വടകരയിൽ കെകെ രമ മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

author img

By

Published : Mar 15, 2021, 7:10 PM IST

Updated : Mar 15, 2021, 10:34 PM IST

രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു

ഔദ്യോഗിക പ്രഖ്യാപനം നാളെ  kk rama will contest from vadakara  kk rama  vadakara  കോഴിക്കോട്  വടകര  vadakara
വടകരയിൽ കെ കെ രമ മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ വടകരയില്‍ മത്സരിച്ചേക്കും. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

വടകരയിൽ കെകെ രമ മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

എന്നാൽ കെകെ രമ മത്സരിക്കാതെ പിന്തുണ നൽകില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. ആർഎംപി നിലപാട് മാറ്റാത്തതിനാൽ കോൺഗ്രസ് വടകരയിൽ മത്സരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് മത്സരിക്കാന്‍ സന്നദ്ധയാണെന്ന് കെകെ രമ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചത്. രമ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Last Updated : Mar 15, 2021, 10:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.