ETV Bharat / state

ഉത്സവത്തിമിർപ്പിൽ സ്‌കൂൾ കലോത്സവം: നാലാം ദിനവും മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ നാലാം ദിവസം 24 വേദികളിലായി കലാപ്രേമികളും കാണികളും ഒത്തുകൂടിയപ്പോൾ കണ്ടത് കലയുടെ കോഴിക്കോട് പൂരം തന്നെയായിരുന്നു

kerala school kalothsavam crowd  kerala news  malayalam news  state school kalothsavam crowd  kalothsavam at kozhikode  കേരള സ്‌കൂൾ കലോത്സവം  മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ  കലോത്സവ വാർത്തകൾ  കലോത്സവം ജനത്തിരക്ക്  മലയാളം വാർത്തകൾ  മലയാളം വാർത്തകൾ  കോഴിക്കോട് വാർത്തകൾ  കലോത്സവം നാലാം ദിവസം
ഉത്സവത്തിമിർപ്പിൽ കേരള സ്‌കൂൾ കലോത്സവം
author img

By

Published : Jan 6, 2023, 10:55 PM IST

കേരള സ്‌കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം

കോഴിക്കോട്: കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും പണ്ട് മുതലെ ജീവിതത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ തെളിവാണ് ജില്ലയിൽ നടക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്.

കലോത്സവത്തിന്‍റെ നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സാമൂതിരി സ്‌കൂളിലെ 'ഭൂമി'യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാർഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു.

സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിരക്കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയിൽ നിന്ന് ലഭിച്ചത്.

വിവിധ യൂണിഫോം സേനകളും വോളന്‍റിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വയ്‌ക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വോളന്‍റിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്‌ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്‍റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി.

നാളെ (ജനുവരി 7 ) കലോത്സവത്തിന് സമാപനമാവും. അഞ്ചു നാൾ നീണ്ട കലയുടെ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസിൽ മികച്ച കലോത്സവങ്ങളിലൊന്നായി നിലനിൽക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.