ETV Bharat / state

പിണറായി മുതല്‍ മോദി വരെ, നരബലിയടക്കം വിഷയങ്ങളും ; മിമിക്രി വേദിയില്‍ മുഴങ്ങിയത് - സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 വാര്‍ത്തകള്‍

പ്രമുഖ വ്യക്തിത്വങ്ങളെ അനുകരിക്കുന്നതോടൊപ്പം സമകാലീന സംഭവങ്ങള്‍കൂടി മിമിക്രി മത്സരാര്‍ഥികള്‍ ചേര്‍ത്തുവച്ചു

Kerala School Kalolsavam 2023  mimicry contestants  സംസ്ഥാന സ്‌കൂള്‍ കലോത്സവം  മിമിക്രി  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 വാര്‍ത്തകള്‍  Kerala School Kalolsavam 2023 latest news
സംസ്ഥാന സ്‌കൂള്‍ കലോത്സവം
author img

By

Published : Jan 4, 2023, 7:14 PM IST

Updated : Jan 4, 2023, 7:59 PM IST

വൈവിധ്യത കൊണ്ട് സദസിനെ കയ്യിലെടുത്ത് മിമിക്രി മത്സരാര്‍ഥികള്‍

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി... കലോത്സവത്തിന്‍റെ രണ്ടാം ദിനം മിമിക്രി വേദിയിൽ ഹെെസ്‌കൂള്‍ വിദ്യാർഥികൾ കത്തി കസറുകയാണ്. ഗണപത് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന മിമിക്രി മത്സരം കാണികൾക്ക് ആവേശമായി. തുടക്കത്തിൽ കാലാകാലങ്ങളായി പിന്തുടർന്ന് വരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളും, പക്ഷിമൃഗാദികളും, വെടിക്കെട്ടും, കാണികൾക്ക് വിരസത പകർന്നെങ്കിലും പിന്നീടങ്ങോട്ട് വിദ്യാർഥികളുടെ വെെവിധ്യമാര്‍ന്ന പ്രകടനങ്ങൾ കാഴ്‌ചക്കാരെ ആവേശത്തിലാഴ്ത്തുകയായിരുന്നു.

നരബലിയടക്കമുള്ള വിഷയങ്ങള്‍ മിമിക്രി വേദിയില്‍ മുഴങ്ങി. കെെയ്യടിച്ചും ആർപ്പ് വിളിച്ചും കാണികൾ വിദ്യാർഥികൾക്ക് പ്രചോദനമായി. വേദിയിലെത്തിയ ചലച്ചിത്രതാരവും മിമിക്രി ആർട്ടിസ്റ്റുമായ സൂരജ് കാണികളിൽ ആവേശം നിറച്ചു.

Last Updated : Jan 4, 2023, 7:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.