കോഴിക്കോട്: ഓഗസ്റ്റ് ഒന്ന് മുതൽ ഒരു ശതമാനം പ്രളയ സെസ് നടപ്പിൽ വരുത്തിയ സർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. സെസ് ഏർപ്പെടുത്തുന്നതോടെ വ്യാപാരികൾക്ക് ലഭിച്ചിരുന്ന ലാഭം ഇല്ലാതാവും. നഷ്‌ടം സഹിച്ചും കച്ചവടം നടത്തണമെന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.
പ്രളയത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ വ്യാപാരികളെ സർക്കാർ വീണ്ടും ദ്രോഹിക്കുകയാണ്. സെസ് ഏർപ്പെടുത്തിയതിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ യോഗം ചേരും. ഇതിന് ശേഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.