ETV Bharat / state

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ജനുവരി പതിനാറിന് തുടക്കം - kozhikode

കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള അഞ്ച് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നാല് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

klf  കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ  ജനുവരി 16  കോഴിക്കോട്  kozhikode  Kerala Literature Fest
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ജനുവരി 16ന് തുടക്കം
author img

By

Published : Jan 10, 2020, 8:48 PM IST

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതൽ 19 വരെ കോഴിക്കോട്ട് നടക്കും. മലയാളത്തിൽ നിന്ന് 300 എഴുത്തുകാരും ഇംഗ്ലീഷ് സാഹിത്യം കൈകാര്യം ചെയ്യുന്ന 184 എഴുത്തുകാരും ഇത്തവത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുമെന്ന് ഫെസ്റ്റിവലിന്‍റെ ചീഫ് ഫെസിലിറ്റേറ്റർ ഡി.സി രവി അറിയിച്ചു. കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള അഞ്ച് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നാല് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് ജനുവരി 16ന് തുടക്കം

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തവത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ പ്രധാന വിഷയം. ഫെസ്റ്റിവലിന്‍റെ അഞ്ചാം പതിപ്പിൽ സ്പെയിന്‍ അതിഥി രാജ്യമായതിനാൽ ഇവിടെ നിന്ന് ഇരുപതിലധികം സാഹിത്യകാരും കലാകാരന്മാരുമെത്തുമെന്ന്‌ സംഘാടകർ അറിയിച്ചു. സംവാദങ്ങൾ, നേരിട്ടുള്ള പ്രഭാഷണങ്ങൾ, പുസ്‌തകവർത്തമാനങ്ങൾ, വായനക്കാരുടെ സംവാദം എന്നിങ്ങനെ ക്രമപ്പെടുത്തിയതാണ് ഇത്തവണത്തെ ഫെസ്റ്റ്. ഇതിന് പുറമെ വൈകുന്നേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിക്കും.

Intro:കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 16ന് ആരംഭിക്കും

Body:കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതൽ 19 വരെ കോഴിക്കോട്ട് നടക്കും. മലയാളത്തിലെ നിന്ന് 300 എഴുത്തുകാരും ഇംഗ്ലീഷ് സാഹിത്യം കൈകാര്യം ചെയ്യുന്ന 184 എഴുത്തുകാരും ഇത്തവത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുമെന്ന് ഫെസ്റ്റിവലിന്റെ ചീഫ് ഫെസിലിറ്റേറ്റർ കൂടിയായ ഡിസി രവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള അഞ്ച് വേദികളിലായി മൂന്ന് ദിവസം നടക്കുന്ന പരിപാടിയിൽ നാല് ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തവത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ സ്പെയിൽ അഥിതി രാജ്യമായതിനാൽ ഇവിടെ നിന്ന് 20 ൽ അധികം സാഹിത്യകാരും കലാകാരൻമാരുമെത്തുമെന്നും സംഘാടകർ അറിയിച്ചു. സംവാദങ്ങൾ, നേരിട്ടുള്ള പ്രഭാഷണങ്ങൾ, പുസ്തകവർത്തമാനങ്ങൾ, വായനക്കാരുടെ സംവാദം എന്നിങ്ങനെ ക്രമപ്പെടുത്തിയതാണ് ഇത്തവണത്തെ ഫെസ്റ്റ്. ഇതിന് പുറമെ വൈകുന്നേരങ്ങളിൽ കലാപരിപാടികളും നടക്കും.

byte- ഡിസി രവി
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചീഫ് ഫെസിലിറ്റേറ്റർ

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.