കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വീഴ്‌ചയും പൊള്ളത്തരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല: കെ.സി വേണുഗോപാല്‍ - കെപിസിസി
ചിന്തന്‍ ശിബിര്‍ ഉദ്‌ഘാടന പ്രസംഗത്തിലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം

കോഴിക്കോട്: ചിന്തന്‍ ശിബിര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വീഴ്‌ചയും പൊള്ളത്തരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാത്തതാണ് പ്രസ്ഥാനത്തിന്‍റെ പരാജയമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിയെ വിട്ട് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കേന്ദ്ര സർക്കാർ വിരട്ടാൻ നോക്കുകയാണ്. അത് കോൺഗ്രസിനോട് വിലപ്പോകില്ല. ഈ കോലാഹലങ്ങൾ മുഴുവൻ ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രിയേയും ഇ.ഡി തൊടാൻ തയ്യാറായില്ല. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അത് ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.