ETV Bharat / state

KC Abu | 'ഉമ്മൻചാണ്ടി ജനമനസിലെ സിംഹാസനത്തില്‍', കെസി അബുവിന്‍റെ ഓർമയില്‍...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ യോഗ്യൻ. പുരാണത്തിലെ ബാലി എതിരാളികളിൽ നിന്ന് ശക്തി സംഭരിക്കുന്നത് പോലെ ജനങ്ങളിൽ നിന്ന് ശക്തി സംഭരിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കെ സി അബു .

Abu Umman  kc abu about oommen chandy  kc abu oommen chandy  oommen chandy  kc abu  former dcc president kc abu  ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിയെക്കുറിച്ച് കെ സി അബു  കെ സി അബു  മുൻ ഡിസിസി പ്രസിഡന്‍റ് കെ സി അബു  കെ സി അബു ഉമ്മൻചാണ്ടിയെക്കുറിച്ച്  ഉമ്മൻ ചാണ്ടി ഓർമകൾ  കെ സി അബു ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിയെക്കുറിച്ച് കോൺഗ്രസ് നേതാവ്
കെ സി അബു
author img

By

Published : Jul 22, 2023, 12:26 PM IST

Updated : Jul 22, 2023, 1:20 PM IST

കെ സി അബു ഇടിവി ഭാരതിനോട്

കോഴിക്കോട് : ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസും അദ്ദേഹത്തിനൊപ്പമുള്ള നർമ്മ രംഗങ്ങളുമെല്ലാം പങ്കുവെക്കുകയാണ് മുൻ ഡിസിസി പ്രസിഡന്‍റ് കെ സി അബു (K C Abu). പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാണ്ടി ഉമ്മൻ (Chandy Oommen) എന്തുകൊണ്ടും യോഗ്യനാണെന്നും ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) എളിമയും വിനയവും മകനുമുണ്ടെന്നും അബു പറഞ്ഞു.

ഇന്ദിരാഗാന്ധി (Indira Gandhi) ഇല്ലാത്ത കോൺഗ്രസിനെ എങ്ങനെയാണോ രാജ്യം അതിശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റിയത്, അതേ അലയൊലി കേരളത്തിലുമുണ്ടാവും. ഇത്രയേറെ ജനങ്ങൾ ഏറ്റെടുത്ത ഒരു വിലാപയാത്ര കണ്ടിട്ടില്ല. സ്വന്തം മനസിൽ സിംഹാസനം പണിത് കുടിയിരുത്തിയിട്ടുള്ള ജനം ഉമ്മൻചാണ്ടിയെ അവിടെ തന്നെ നിലനിർത്തും. പുരാണത്തിലെ ബാലി എതിരാളികളിൽ നിന്ന് ശക്തി സംഭരിക്കുന്നത് പോലെ ജനങ്ങളിൽ നിന്ന് ശക്തി സംഭരിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്നും കെ സി അബു ഓര്‍മ്മിച്ചു.

കരുണാകരൻ്റെ (K Karunakaran) പ്രായോഗിക രാഷ്ട്രീയവും ആൻ്റണിയുടെ സത്യസന്ധതയും ഇ കെ നായനാരുടെ (E K nayanar) ജനബന്ധവും അച്യുതമേനോൻ്റെ ഭരണ ചാതുര്യവും ഒത്തുചേർന്നതായിരുന്നു ഉമ്മൻ ചാണ്ടി എന്നതാണ് സത്യം. അധികാര കസേരകൾ തന്നെപ്പോലുള്ളവർക്ക് ഒരു അലങ്കാരമാണ്. എന്നാൽ അധികാര കസേരകൾക്ക് അലങ്കാരമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അബു പറയുന്നു.

ഓർമിക്കാൻ ഒരുപാടുണ്ട്: ഒരു വേദിയിലിരുത്തി ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിക്കുന്നതോ പുകഴ്ത്തുന്നതോ അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നില്ല. അത് അദ്ദേഹം നിരുത്സാഹപ്പെടുത്തുമായിരുന്നു. ഒരിക്കൽ ഖത്തറിലെ ഒരു സ്വീകരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ രജനികാന്തിനോട് ഉപമിച്ചു. തമിഴ്‌നാട്ടിൽ ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ട്. എന്നാൽ അത്ക്കും മേലെയാണ് രജനീകാന്ത്. സിനിമ ലോക്കേഷനിൽ അല്ലാത്ത സമയത്ത് വേഷഭൂഷാദികളിൽ ശ്രദ്ധിക്കാത്ത വ്യക്തിയാണ് അദ്ദേഹം. അതേപോലെ കേരളത്തിൽ ഒരുപാട് നേതാക്കൻമാർ ഉണ്ടെങ്കിലും അതുക്കും മേലെയുള്ള നേതാവാണ് ഉമ്മൻചാണ്ടി എന്നായിരുന്നു ആ വിശേഷണം. എന്നാൽ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അബുവിൻ്റെ ചെവിയിൽ ഉമ്മൻചാണ്ടി പറഞ്ഞു. 'ഇനി തൻ്റെ ഉപമയൊന്നും എവിടെയും വേണ്ടാട്ടോ എന്ന്'. കെ സി അബു ഓർക്കുന്നു.

Also read : സമീപകാലത്ത് കണ്ട ഒരേയൊരു മാതൃക രാഷ്‌ട്രീയ നേതാവ്; ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് കെ അരവിന്ദാക്ഷൻ മാസ്റ്റർ

നേതാക്കൻമാർ ഉമ്മൻചാണ്ടിക്ക് മുന്നിൽ രാജി ഭീഷണി മുഴക്കിയിരുന്ന ഒരു സന്ദർഭമുണ്ടായിരുന്നു. അങ്ങിനെ പ്രത്യേകിച്ച് പദവിയൊന്നുമില്ലാത്ത അബുവും ഉമ്മൻ ചാണ്ടിയെ വിളിച്ച് രാജി വെക്കുകയാണെന്ന് പറഞ്ഞു. പെട്ടെന്ന് ഒന്നും പിടികിട്ടാത്ത ഉമ്മൻ ചാണ്ടി പിന്നാലെ പറഞ്ഞു. 'താൻ ഒരു വലിയ പദവിയിലാണ് ഇരിക്കുന്നത്, മുൻ ഡിസിസി പ്രസിഡന്‍റ് എന്ന് പറഞ്ഞാൽ അത് രാജിവയ്‌ക്കാൻ പറ്റാത്ത പോസ്റ്റാണ്, അതുപോലെ ഒരാൾക്കും തന്നെ പുറത്താക്കാനും പറ്റില്ല' ഉമ്മൻ ചാണ്ടി രസകരമായി പറഞ്ഞത് അബു ഓർത്തെടുത്ത് പറയുന്നു.

Also read : Oommen Chandy | 'ഉമ്മൻ ചാണ്ടി രാഷ്ട്രീയ മാന്ത്രികൻ, കോൺഗ്രസിനും ജനങ്ങൾക്കും നഷ്‌ടം; അനുസ്‌മരിച്ച് എം.കെ സാനു മാസ്‌റ്റര്‍

Last Updated : Jul 22, 2023, 1:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.