ETV Bharat / state

ദുബായില്‍ നിന്ന് തിരിച്ചത് മകളുടെ വിവാഹത്തിന്, കരിപ്പൂരില്‍ പറന്നിറങ്ങിയത് ദുരന്തത്തിലേക്ക് ; ദുരിത നടുവില്‍ ഹംസ

ദുബായിയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഹംസ ; ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകാത്ത ദുരിതാവസ്ഥയില്‍

karipur plane crash  compensation insurance  karipur plane crash compensation  കരിപ്പൂർ വിമാന അപകടം  വിമാന അപകടം നഷ്ടപരിഹാരം
കരിപ്പൂർ വിമാന അപകടം; നഷ്ടപരിഹാരം ലഭിക്കാതെ ജീവിതം ദുരിതത്തിൽ
author img

By

Published : Aug 7, 2021, 10:39 AM IST

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ശനിയാഴ്‌ച ഒരാണ്ട് തികയുകയാണ്. ഒരു വർഷം പിന്നിടുമ്പോഴും ഇരയായവരുടെ ദുരിത ജീവിതത്തിന് മാറ്റമില്ല.

അപകടത്തിൽ പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയ്ക്ക് ദുബായിൽ ആയിരുന്നു ജോലി. മകളുടെ കല്യാണത്തിനായി നാട്ടിലേക്ക് മടങ്ങിയത് വന്ദേ ഭാരത് മിഷന്‍റെ, അപകടം സംഭവിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ.

Read More: കരിപ്പൂർ വിമാനാപകടം : നാട്​ നടുങ്ങിയ ദുരന്തത്തിന് ഒരാണ്ട്, പരിക്കേറ്റവരോട് വാക്കുപാലിക്കാതെ സര്‍ക്കാരുകള്‍

പരിക്കേറ്റ ഹംസയ്ക്ക് 15 ദിവസത്തിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. അപകട സമയം എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹംസയെ തിരിച്ചറിയാന്‍ വൈകിയിരുന്നു.

കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലെ നഴ്‌സ് ആണ് ടിവിയിൽ പാസ്പോർട്ട് ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതെന്ന് ഹംസ പറയുന്നു.

കരിപ്പൂർ വിമാന അപകടം; നഷ്ടപരിഹാരം ലഭിക്കാതെ ജീവിതം ദുരിതത്തിൽ
അപകടത്തിൽ നട്ടെല്ലിനും തോളിനും ഗുരുതര പരിക്കേറ്റ ഹംസയ്‌ക്ക്‌ മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. 13 വർഷം ദുബായില്‍ ഹോട്ടൽ ജീവനക്കാരനായിരുന്നു.

ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്നതാണ് ഹംസയുടെ കുടുംബം. ഒരു മകളുടെ വിവാഹം മാത്രമാണ് നടന്നത്. കുടുംബത്തിന്‍റെ ഏക ആശ്രയം ഹംസയുടെ വരുമാനം മാത്രമായിരുന്നു.

ജോലി ചെയ്യാനാകാതെ വന്നതോടെ ജീവിതം ബുദ്ധിമുട്ടിലായെന്ന് ഹംസ പറയുന്നു. അപകടത്തെ തുടർന്ന് ലഭിക്കാനുള്ള ഇൻഷുറൻസ് തുക ഇതുവരെ പാസായിട്ടില്ല. തുക എന്ന് ലഭിക്കുമെന്ന് ഹംസയ്‌ക്ക് അറിയില്ല. സംഭവത്തിന് ശേഷം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ യാതൊരു സഹായവും ലഭിച്ചില്ലെന്നും ഹംസ പറയുന്നു.

നഷ്‌ടപരിഹാരത്തുക ലഭിച്ചത് 75 പേ​ർ​ക്ക്

അ​പ​ക​ട​ത്തി​ൽ 165 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​കു​തി​യോ​ളം പേ​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യെന്ന് വി​മാ​ന​ക്കമ്പനി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ 122 പേ​രും മ​രി​ച്ച​ ഒ​രാ​ളു​ടെ കുടുംബവുമാണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​ത്.

ഇ​തി​ൽ ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ പൂ​ർ​ത്തി​യാ​യ ശേ​ഷം ബ​ന്ധ​പ്പെ​ടാ​മെ​ന്നാ​ണ്​ ഇ​വ​ർ വി​മാ​നക്കമ്പനിയെ അ​റി​യി​ച്ചത്. ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് വാ​ഗ്‌ദാ​ന​ പ​ത്ര​മ​യ​ച്ച​ത്.

ബാ​ക്കി​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​രി​ച്ച 18 പേ​രും പ​രി​ക്കേ​റ്റ​വ​രി​ൽ 25 പേ​രും യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ നി​യ​മ സ്ഥാ​പ​ന​ത്തെ​യും പ​രി​ക്കേ​റ്റ ബാ​ക്കി 18 പേ​ർ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ നി​യ​മ സ്ഥാ​പ​ന​ത്തെ​യു​മാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.