ETV Bharat / state

രണ്ടിടത്ത് മത്സരിക്കാതിരുന്നെങ്കിൽ മഞ്ചേശ്വരത്ത് വിജയിച്ചേനെയെന്ന് കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ സുരേന്ദ്രൻ

k surendran  Manjeswaram k surendran  കോന്നി  മഞ്ചേശ്വരം  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ ബിജെപി  കെ സുരേന്ദ്രൻ
രണ്ടിടത്ത് മത്സരിക്കാതിരുന്നെങ്കിൽ മഞ്ചേശ്വരത്ത് വിജയിച്ചേനെയെന്ന് കെ സുരേന്ദ്രൻ
author img

By

Published : May 4, 2021, 6:08 PM IST

കോഴിക്കോട്: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിന് പകരം മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നുവെങ്കില്‍ നിയമസഭയിലേക്ക് ജയിക്കുമായിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകും. ഭാവികാര്യങ്ങൾ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക്: പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

വോട്ട് കച്ചവട ആരോപണം, മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കി പ്രതികരിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭയിൽ എട്ട് ശതമാനം വോട്ട് കുറഞ്ഞ പാർട്ടിയാണ് സിപിഎം. ഈ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ ഏഴായിരം വോട്ട് കുറഞ്ഞു. മഞ്ചേശ്വരത്ത് സിപിഎമ്മിന് അയ്യായിരം വോട്ട് കുറഞ്ഞു. പാർട്ടി മെമ്പർമാർ കൽപ്പറ്റയിലടക്കം യുഡിഎഫിന് വോട്ട് ചെയ്‌തു. ബിജെപിയെ ഒന്നടങ്കം തോൽപിക്കണമെന്ന് കരുതി സിപിഎം മതപരമായ ധ്രുവീകരണം നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൂടുതൽ വായനയ്‌ക്ക്: കേരളത്തിൽ തകർന്നടിഞ്ഞ് ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.