ETV Bharat / bharat

ഡല്‍ഹിയില്‍ ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി അരവിന്ദ് കെജ്‌രിവാൾ - BJP MANIPULATING VOTER LIST

ഡല്‍ഹിയില്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

AAP HEAD ARVIND KEJRIWAL  DELHI ASSEMBLY ELECTION  ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ്  ബിജെപി വോട്ടര്‍ പട്ടിക
File image of Arvind Kejriwal (ANI)
author img

By ETV Bharat Kerala Team

Published : Dec 29, 2024, 3:52 PM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ശക്തരായ സ്ഥാനാർഥികളോ രാഷ്‌ട്രീയ പ്രശ്‌നങ്ങളോ അവതരിപ്പിക്കാനില്ലാത്ത ബിജെപി അന്യായമായ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നു എന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കും രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കുമൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

'ബിജെപി ഇതിനകം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു കഴിഞ്ഞു. അവർക്ക് മുഖ്യമന്ത്രി മുഖമോ ശരിയായ സ്ഥാനാർഥികളോ ഇല്ല. കൃത്രിമത്വത്തിലൂടെ വിജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഞങ്ങൾ അവരെ വിജയിക്കാൻ അനുവദിക്കില്ല.'- കെജ്‌രിവാൾ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒരു നിയോജക മണ്ഡലത്തിൽ മാത്രം 11,000 വോട്ടർമാരുടെ പേര് വെട്ടല്‍ അപേക്ഷകൾ ബിജെപി സമർപ്പിച്ചെങ്കിലും എഎപി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇടപെട്ട് നീക്കം അവസാനിപ്പിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു.

തന്‍റെ അസംബ്ലി മണ്ഡലമായ ന്യൂഡൽഹിയിൽ ഇതുവരെ 5,000 വോട്ടർമാരെ വെട്ടുന്നതിനുള്ള അപേക്ഷകളും 7,500 വോട്ടര്‍മാരെ കൂട്ടിച്ചേർക്കാനുള്ള അപേക്ഷകളും സമർപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള പ്രവർത്തനം ബിജെപി ഡിസംബർ 15 ന് ആരംഭിച്ചതായി കെജ്‌രിവാൾ പറഞ്ഞു. ഇത് മണ്ഡലത്തിലെ 12 ശതമാനം വോട്ടുകളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 20 നും ഒക്‌ടോബർ 20 നും ഇടയിൽ നടത്തിയ സംഗ്രഹ പുനരവലോകനത്തിന് ശേഷം ഒക്‌ടോബർ 29 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 106,873 ആണെന്ന് അദ്ദേഹം പറഞ്ഞു.

'ഓപ്പറേഷൻ ലോട്ടസ് ഇപ്പോൾ എന്‍റെ മണ്ഡലത്തിൽ എത്തിയിരിക്കുന്നു. അവർ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെ്'- കെജ്‌രിവാൾ ആരോപിച്ചു.

ഇത്തരത്തിലുള്ള കൃത്രിമം ജനാധിപത്യത്തിന് തുരങ്കം വയ്ക്കും. ഇത്തരം ദുഷ്പ്രവൃത്തികൾ തടയുന്നതിന് കർശനമായ നിരീക്ഷണം തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാൻ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

Also Read: കർഷകരുടെ 'പഞ്ചാബ് ബന്ദ്' നാളെ; പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.