ETV Bharat / state

'കല്ലായിയിലെ പൊലീസിന്‍റെ നടപടി മനുഷ്യത്വ രഹിതം'; കെ റെയിൽ വിരുദ്ധ സമരത്തിന് പൂർണ പിന്തുണയെന്ന് കെ.സുരേന്ദ്രൻ - k surendran against silver line

സ്ത്രീകളെ അടക്കം ആക്രമിച്ച പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണമെന്നും വനിത കമ്മിഷൻ ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കെ സുരേന്ദ്രൻ.

കെ റെയിൽ കല്ലായി സംഘർഷം കെ സുരേന്ദ്രൻ  കെ റെയിൽ വിരുദ്ധ സമരം സുരേന്ദ്രൻ ബിജെപി  kallayi conflict k rail k surendran  k surendran against silver line  silver line conflict
കെ റെയിൽ വിരുദ്ധ സമരത്തിന് പൂർണ പിന്തുണയെന്ന് കെ.സുരേന്ദ്രൻ
author img

By

Published : Mar 19, 2022, 1:06 PM IST

കോഴിക്കോട്: കല്ലായിയിൽ കെ റെയിൽ കല്ല് സ്ഥാപിക്കുന്നതിനിടയിൽ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് കെ.സുരേന്ദ്രൻ. സ്ത്രീകളെ അടക്കം ആക്രമിച്ച പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണമെന്നും വനിത കമ്മിഷൻ ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സ്ഥലം സന്ദർശിച്ച ശേഷം കെ. സുരേന്ദ്രൻ പറഞ്ഞു.

കെ റെയിൽ വിരുദ്ധ സമരത്തിന് പൂർണ പിന്തുണയെന്ന് കെ.സുരേന്ദ്രൻ

പൊലീസിനെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം. പൊലീസിനെ ഉപയോഗിച്ച് കെ റെയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇത് ഒരിയ്ക്കലും അംഗീകരിക്കില്ലെന്നും ബിജെപി സംസ്ഥാനത്തെ മുഴുവൻ കെ റെയിൽ വിരുദ്ധ സമരത്തിനും പൂർണ പിന്തുണ നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് കെ.സുരേന്ദ്രനും ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ സജീവനുമടക്കമുള്ള നേതാക്കൾ കല്ലായിയിൽ എത്തിയത്.

Also Read: 'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.