കോഴിക്കോട് : വ്യാജ ചികിത്സ നടത്തിയതിൽ മോൻസണ്‍ മാവുങ്കലിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ പൊലീസില്‍ പരാതി നൽകാൻ തയ്യാറാകണമെന്ന് തട്ടിപ്പിന് ഇരയായവരിലൊരാളായ കോഴിക്കോട് സ്വദേശി ഷെമീർ.
ഡോക്‌ടറേറ്റോ, ബിരുദങ്ങളോ മറ്റോ ഇല്ലാത്തയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടുവന്ന് സമൂഹത്തിന് മാതൃകയാകണം. കേന്ദ്ര സര്‍ക്കാരിന്‍റെ ഫെമയുടെ ഉദ്യോഗസ്ഥർ എന്ന നിലയിൽ നിരവധി പേർ മോൻസനെ കാണാനെത്തിയിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നതർക്ക് മോൻസണുമായുള്ള അടുത്ത ബന്ധമുണ്ടെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിയമക്കുരുക്ക് ഒഴിവാക്കാനെന്ന പേരില്‍ നിക്ഷേപം
യു.എ.ഇ രാജകുടുംബത്തിന് പുരാവസ്‌തു വിറ്റ വകയില്‍ 2,62000 കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഫെമ നിയമക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും ലഭിക്കാനുള്ള ഈ തുക ലഭിച്ചിരുന്നില്ല.
ഇതുനേടാന്‍ നിക്ഷേപകരായി കൂടെക്കൂട്ടാന്‍ വേണ്ടി തങ്ങളെ നിരവധി കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായും പരാതിക്കാരായ യാക്കൂബും ഷെമീറും പറയുന്നു. ന്യൂഡല്‍ഹിയിലെ ബാങ്കില്‍ തുകയെത്തിയിട്ടുണ്ടെന്ന് കള്ളം പറയുകയും അതിന്‍റെ വ്യാജ രേഖകള്‍ കാണിച്ചുകൊടുത്തതായും പരാതിക്കാര്‍ പറയുന്നു.
തുക നേടിയെടുക്കാനും നിയമ പോരാട്ടം നടത്താനും ഗുപ്‌ത അസോസിയേറ്റ്‌സ് എന്ന ലീഗല്‍ കണ്‍സല്‍ട്ടന്‍സിയെ ഏര്‍പ്പാടാക്കി. അതിലേക്ക് വേണ്ടിയെന്ന രൂപത്തില്‍ പണം നിക്ഷേപിക്കാന്‍ മോന്‍സണ്‍ മാവുങ്കല്‍ ഇവരോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന്, ഇവര്‍ മോന്‍സന്‍റെ കലൂരിലെ വീട്ടിലെത്തി. ആഡംബര വീട്, കാറുകള്‍, പുരാവസ്‌തു ശേഖരം എന്നിവയും ഡി.ജി.പിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സിനിമ താരങ്ങള്‍, രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിക്കുകയും ചെയ്‌തതോടെ പ്രതിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്തു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പെന്ന് വിവരം
തുടര്‍ന്ന്, പത്ത് കോടി നല്‍കുകയായിരുന്നുവെന്നും പണം നഷ്‌ടപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഷെമീര്‍ പറയുന്നു. പലപ്പോഴായാണ് തുക നല്‍കിയത്. വീടിന് പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ലോക്‌നാഥ് ബെഹ്‌റ വീട് സന്ദര്‍ശിച്ച ചിത്രവും പൊലീസ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള കത്തും ഇവരെ കാണിച്ചു.
ആദ്യഘട്ടമായി രണ്ട് കോടി രൂപ അനൂപ് അഹമ്മദ് നല്‍കി. പിന്നീട് യാക്കൂബും സുഹൃത്തുക്കളും ചേര്‍ന്ന് നാല് കോടി നല്‍കി. അങ്ങനെ ആറുപേര്‍ ചേര്‍ന്ന് ആകെ പത്ത് കോടി നല്‍കുകയായിരുന്നു.
പ്രവാസി മലയാളി ഫെഡറേഷന്‍, വേള്‍ഡ് പീസ് കൗണ്‍സില്‍, സംസ്‌കാര ടി.വി ചാനല്‍, ശാന്തിഭവന്‍ ആശുപത്രി തുടങ്ങിയവയുമായുള്ള ബന്ധവും ഇയാളെ വിശ്വാസത്തിലെടുക്കാന്‍ കാരണമായതായി പരാതിക്കാര്‍ പറയുന്നു.
അതേസമയം ഇയാളുടെ എറണാകുളം കലൂരിലുളള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ALSO READ: മോന്‍സൺ മാവുങ്കൽ ബലാത്സംഗ കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടതായി പരാതി