ETV Bharat / state

ഔദ്യോഗിക സംവിധാനം ഇ പി ദുരുപയോഗം ചെയ്‌തു, ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ മുരളീധരൻ

ഇ പി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തു. ഇത് പാർട്ടിക്കുള്ളിലെ വിഷയമല്ലെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

author img

By

Published : Dec 26, 2022, 1:11 PM IST

കെ മുരളീധരൻ എംപി  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഇ പി ജയരാജനെതിരെ ആരോപണം  കെ മുരളീധരൻ മാധ്യമങ്ങളോട്  ഇ പി വിഷയത്തിൽ മുരളീധരന്‍റെ പ്രതികരണം  ഇ പിക്കെതിരെയുള്ള ആരോപണത്തിൽ മുരളീധരൻ  k muralidharan  k muralidharan about e p jayarajan  e p jayarajan  allegations against e p jayarajan  k muralidharan statement against e p jayarajan  ഇ പി ജയരാജൻ  കെ മുരളീധരൻ
കെ മുരളീധരൻ എംപി
കെ മുരളീധരൻ മാധ്യമങ്ങളോട്

കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഉയർന്നുവന്ന അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എംപി. ഈ വിഷയം ഉൾപാർട്ടി പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും പാർട്ടിയല്ല ഇത് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയായിരുന്നപ്പോഴാണ് സംഭവം നടന്നത്. ആരോപണം ഇ പി ഇതുവരെ നിഷേധിച്ചിട്ടില്ല. അധികാര ദുർവിനിയോഗമാണ് ഇ പിയുടെ കാര്യത്തിൽ നടന്നതെന്ന് കെ മുരളീധരൻ ആരോപിച്ചു. പി ജയരാജനെതിരായ കള്ളക്കടത്ത് ആരോപണം പാർട്ടി അന്വേഷിക്കട്ടെയെന്നും കെ മുരളീധരൻ നിർദേശിച്ചു.

ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലായിരുന്നു ആരോപണം. ഇ പി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നായിരുന്നു ഉയർന്നുവന്ന ആരോപണം.

അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. പരാതി എഴുതി നൽകണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മറുപടി.

Also read: 'ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം'; പി.ജയരാജനെതിരെ പരാതിയുമായി ഇ.പി ജയരാജന്‍ അനുകൂലികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.