കോഴിക്കോട് : ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പാർട്ടി നടപടി എടുക്കാൻ വൈകിയത് ശരിയായില്ലെന്ന് കെ. മുരളീധരന്‍ എംപി. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ നടപടിയുണ്ടാകും. നേരത്തെ കെപിസിസി പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയതാണ്.
അദ്ദേഹം ഒളിവിൽ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.