കോഴിക്കോട്: ഇ ശ്രീധരനെ മത്സര രംഗത്ത് ഇറക്കാനുള്ള ബിജെപി തന്ത്രത്തെ പരിഹസിച്ച് കെ മുരളീധരൻ. നിലവിൽ ബിജെപിയിലുള്ളവർ മത്സരിച്ചാൽ ജയിക്കില്ല എന്നുറപ്പായപ്പോഴാണ് മെട്രോയിൽ കയറുന്നത്. എന്നാൽ മെട്രോയിൽ കയറിയിട്ടും രക്ഷയുണ്ടാവില്ലെന്ന് മുരളീധരൻ ഇടിവി ഭാരതിനോട് പറഞ്ഞു. കോൺഗ്രസ് ഇതുപോലുള്ള നീക്കങ്ങൾ നടത്തില്ലെന്നും പാർട്ടിയിൽ മത്സരിക്കാൻ നിരവധി പേരുണ്ടെന്നും അതിൽ അനുയോജ്യരായവരെ ഈ തവണ രംഗത്തിറക്കുമെന്നും മുരളീധരൻ പറഞ്ഞു. പഴഞ്ചൻ രീതിക്ക് മാറ്റം ഉണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി.
Read More: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയില്‍
വർഗീയ പ്രചാരണവുമായി യാത്ര നടത്തുന്ന എ വിജയരാഘവനെ സിപിഎം 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് അയക്കണമെന്നും അതോടെ കിട്ടാത്ത മണ്ഡലങ്ങൾ കൂടി യുഡിഎഫ് ലഭിക്കുമെന്നും കെ മുരളീധരൻ കൊയിലാണ്ടിയിൽ പറഞ്ഞു.