ETV Bharat / state

അപകീർത്തി പരാമർശം : 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പി.സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടിസ്

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നായിരുന്നു പി.സി ജോര്‍ജിൻ്റെ പരാമര്‍ശം

Jamaat-e-Islami issues notice to PC George seeking defamation suit  PC George Communal remarks  pc george arrest  പിസി ജോർജ് അറസ്റ്റ്  പി സി ജോർജ് അപകീർത്തി പരാമർശം ജമാഅത്തെ ഇസ്‌ലാമി  പി.സി ജോർജിന് നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി
അപകീർത്തി പരാമർശത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പി.സി ജോർജിന് ജമാഅത്തെ ഇസ്‌ലാമിയുടെ നോട്ടീസ്
author img

By

Published : May 10, 2022, 10:59 AM IST

കോഴിക്കോട് : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വർഗീയ പ്രസംഗത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടിസ് അയച്ചു. വിവാദ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചാണ് നടപടി. പ്രസ്‌താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും അത് നിര്‍ത്തണം എന്നുമായിരുന്നു പി.സി ജോര്‍ജിൻ്റെ പരാമര്‍ശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ഒരു ആരോപണം നേരിട്ടിട്ടില്ലെന്നും ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുമാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.