കോഴിക്കോട്: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി ജമാഅത്ത് ഇസ്ലാമി. തെരഞ്ഞെടുപ്പില്‍ താത്കാലിക നേട്ടങ്ങൾക്കായി മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന വർഗീയ പ്രചരണം സംഘപരിവാറിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ജമാഅത്ത് ഇസ്ലാമി കേരള അമീർ എംഐ അബ്‌ദുൾ അസീസ് പറഞ്ഞു.
സമീപ കാലത്തായി സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയത്തിന്‍റെ പ്രചാരകരാവുകയാണ് സിപിഎം എന്ന് അബ്‌ദുൾ അസീസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്ലീം സമുദായത്തെയും സംഘടനകളെയും പൈശാചികവൽക്കരിച്ച് ശത്രുപക്ഷത്ത് നിർത്താൻ ആണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.