ETV Bharat / state

പൈപ്പ് ലൈന് വേണ്ടി റോഡ് കുഴിച്ചു: അപകട ഭീതിയില്‍ നാട്ടുകാർ - കോഴിക്കോട് -മാവൂർ

മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ ഇവിടെ വാഹനം നിർത്തിയിടാനോ സാധ്യമല്ല

ജൈക്ക ശുദ്ധ ജലവിതരണ പദ്ധതി പൈപ്പ് ലൈൻ: ഭീതിയോടെ നാട്ടുകാർ
author img

By

Published : Jul 25, 2019, 2:37 PM IST

Updated : Jul 25, 2019, 5:46 PM IST

കോഴിക്കോട്: കോഴിക്കോട് -മാവൂർ റോഡിൽ ജൈക്ക ശുദ്ധ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ കാൽനട യാത്രക്കാർക്കും വാഹന യാത്രയ്ക്കും ഭീഷണിയാകുന്നു. പെരുവയൽ മുതൽ ആനക്കുഴിക്കര വരെയുള്ള ഭാഗങ്ങളിലെ റോഡ് ചെളിക്കുളമായി. പൂവാട്ടുപറമ്പ് അങ്ങാടിയിലെയും അവസ്ഥയിതാണ്. ഇതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായി.

പൈപ്പ് ലൈൻ കാൽനട യാത്രക്കാർക്കും വാഹന യാത്രയ്ക്കും ഭീഷണിയാകുന്നു

മെയ് മാസത്തിലാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് ജെസിബി ഉപയോഗിച്ച് കുഴിച്ചത്. ഇടതുഭാഗത്ത് റോഡ് പൊളിച്ചാണ് കുഴിയുണ്ടാക്കിയത്. റോഡ് സമീപം കൂടി ചേർത്താണ് കുഴിച്ചതും പൈപ്പിട്ട് മൂടിയതും. ശരിയായ രീതിയിൽ കുഴി മൂടാതിരുന്നതിനാൽ മഴ പെയ്‌തതോടെ റോഡ് ചെളിക്കുളമായി. പലഭാഗത്തും വെള്ളം കെട്ടിക്കിടന്നേതാടെ റോഡ് തോടായി. ചില ഭാഗത്ത് ചെമ്മണ്ണിട്ടതോടെ ചെളി കൂടുതലായി. മെയ് അവസാനത്തിൽ കച്ചവടക്കാരും യാത്രക്കാരും പൊടി ശല്യത്താൽ പൊറുതിമുട്ടിയിരുന്നു.

മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ ഇവിടെ വാഹനം നിർത്തിയിടാനോ സാധ്യമല്ല. അരിക് ഭാഗത്തേക്ക് ഇറക്കിയാൽ വാഹനങ്ങൾ ചളിയിൽ പുതയുന്നതും ആണ്ടുപോകുന്നതും പതിവാണ്. ഇതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുേമ്പാൾ റോഡരികിലേക്ക് മാറി നിൽക്കാനാവാതെ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. ചെളി തെറിച്ചും കാൽ പുതഞ്ഞും ദുരിതം വേറെ. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:മാവൂർ കോഴിക്കോട് പ്രധാന റോഡിൽ ജൈക്ക ശുദ്ധ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ കാൽനടയാത്രക്കാർക്കും വാഹന യാത്രയ്ക്കും ഭീഷണിയാകുന്നുBody:മാവൂർ^കോഴിക്കോട് റോഡിൽ ജൈക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ പ്രവൃത്തി നടന്ന പെരുവയൽ മുതൽ ആനക്കുഴിക്കര വരെയുള്ള ഭാഗങ്ങളിൽ റോഡ് ചളിക്കുളമായി. പൂവാട്ടുപറമ്പ് അങ്ങാടി ഉഴുതുമറിച്ച നിലയിലായതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായി. മെയ് മാസത്തിലാണ് കുടിവെള്ള പദ്ധതിയൂടെ ൈപപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് മണ്ണുമാന്തിയന്തം ഉപയോഗിച്ച് കുഴിച്ചത്. ഇടതുഭാഗത്ത് റോഡ് പൊളിച്ചാണ് റോഡരികുംകൂടി ചേർത്ത് കുഴിച്ചതും പൈപ്പിട്ട് മൂടിയതും. ശരിയായ രീതിയിൽ മുടാത്തതിനാൽ ദിവസങ്ങൾക്കകം മഴ പെയ്തതോടെയാണ് റോഡ് ചളിക്കുളമായത്. പലഭാഗത്തും ജലംകെട്ടിക്കിടന്നേതാടെ റോഡ് തോടായി. ചില ഭാഗത്ത് ചെമ്മണ്ണിട്ടതോടെ ചളി കൂടുതലായി. മെയ് അവസാനത്തിൽ കച്ചവടക്കാരും യാത്രക്കാരും പൊടിശല്യത്തിൽ പൊറുതിമുട്ടിയിരുന്നു.
സൈഡ് കൊടുക്കാനോ വാഹനം നിർത്തിയിടാനോ ഇൗ ഭാഗത്തേക്ക് ഇറക്കിയാൽ വാഹനങ്ങൾ ചളിയിൽ പുതയുന്നതും ആണ്ടുപോകുന്നതും പതിവാണ്. അപകടങ്ങളും പതിവായിരിക്കുകയാണ്. കച്ചവടസ്ഥാപനങ്ങളിലെത്തണമെങ്കിൽ ചളിയിൽ നീന്തണം. വാഹനങ്ങൾ കടന്നുപോകുേമ്പാൾ റോഡരികിലേക്ക് മാറി നിൽക്കാനാവാതെ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. ചളി തെറിച്ചും കാൽ പുതഞ്ഞും ദുരിതംവേറെ. അടിയന്തിര നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.Conclusion:ഇ ടി.വി ഭാരതി കോഴിക്കോട്
ബൈറ്റ് രാമചന്ദ്രൻ ഓട്ടോ ഡ്രൈവർ
Last Updated : Jul 25, 2019, 5:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.