ETV Bharat / state

മുടി കൊഴിച്ചിലിൽ മനംനൊന്ത് ആത്മഹത്യ; ഡോക്ടർക്കെതിരെ നടപടിയില്ലെന്ന് കുടുംബം

മുടി കൊഴിച്ചിലിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ നിരാശനായ നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്താണ് ആത്മഹത്യ ചെയ്‌തത്. ചികിത്സിച്ച ഡോക്‌ടറുടെ പേരെഴുതി വച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്

author img

By

Published : Nov 8, 2022, 11:12 AM IST

Updated : Nov 10, 2022, 1:16 PM IST

suicide complaint  hair loss young man suicide  hair loss young man suicide case in kozhikode  kozhikode young man suicide  ചികിത്സ പിഴവില്‍ യുവാവിന്‍റെ ആത്മഹത്യ  നോര്‍ത്ത് കന്നൂര്‍  മുടികൊഴിച്ചില്‍ ആത്മഹത്യ  അത്തോളി പൊലീസ്
ചികിത്സ പിഴവില്‍ യുവാവിന്‍റെ ആത്മഹത്യ: ഡോക്‌ടര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: ചികിത്സ പിഴവിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മുടി കൊഴിച്ചിലിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ നിരാശനായതിനെ തുടര്‍ന്നാണ് നോര്‍ത്ത് കന്നൂര്‍ സ്വദേശിയായ പ്രശാന്ത് (26) ആത്മഹത്യ ചെയ്‌തത്.

പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും തന്‍റെ മരണത്തിന് ഉത്തരവാദി ഡോക്‌ടറാണെന്നും ആരോപിക്കുന്ന കുറിപ്പ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം വീണ്ടും അത്തോളി സ്‌റ്റേഷനിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് പ്രശാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2014 മുതല്‍ കോഴിക്കോടുള്ള ക്ലിനിക്കില്‍ നിന്ന് മുടി കൊഴിച്ചിലിന് പ്രശാന്ത് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന പ്രതീക്ഷയില്‍ ഡോക്‌ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചിട്ടും ഫലം ഉണ്ടായില്ല.

2020 വരെ മരുന്ന് കഴിച്ചിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ പ്രശാന്ത് എഴുതിയിരുന്നു. പ്രശാന്തിന്‍റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. അതേസമയം പരാതിയിൽ ഡോക്‌ടറെ ചോദ്യം ചെയ്‌തതായും പ്രതി ചേർത്തിട്ടില്ലെന്നും അത്തോളി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം വേഗത്തിലാക്കുമെന്നുമാണ് പൊലീസിൻ്റെ മറുപടി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Last Updated : Nov 10, 2022, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.