ETV Bharat / state

അന്തർസംസ്ഥാന ബസ് സമരം; സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി - ബസ് സമരം

സമരം തുടങ്ങിയത് മുതൽ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ആർടിഒ ജോഷി ജോൺ പറഞ്ഞു.

സമരം
author img

By

Published : Jun 28, 2019, 7:42 PM IST

Updated : Jun 28, 2019, 9:30 PM IST

കോഴിക്കോട്: അന്തർസംസ്ഥാന ബസുകളുടെ സമരത്തെ തുടർന്ന് യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ കൂടുതല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.

അന്തർസംസ്ഥാന ബസ് സമരം; സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി

സ്ഥിരം സര്‍വീസുകള്‍ക്ക് പുറമേ അധിക സര്‍വീസുകള്‍ നടത്തിയാണ് യാത്രക്കാരുടെ ദുരിതമകറ്റാൻ കെഎസ്ആർടിസി രംഗത്തെത്തിയത്. സാധാരണയായി കോഴിക്കോട്ട് നിന്ന് 21 സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. എന്നാൽ സമരം തുടങ്ങിയത് മുതൽ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ആർടിഒ ജോഷി ജോൺ പറഞ്ഞു.

യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസി അധിക സർവീസ്‌ നടത്തിയിട്ടും യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് ഓള്‍ കേരള പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എ കെ ഗണേശന്‍ പറഞ്ഞു. അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുമ്പോൾ ടിക്കറ്റിന് ഫ്ലെക്‌സി നിരക്ക് ഈടാക്കാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഉണ്ടായിരിക്കുന്ന യാത്രക്കാരുടെ വർദ്ധന പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു.

Intro:അന്തർസംസ്ഥാന ബസുകളുടെ സമരത്തെ നേരിട്ട് കെഎസ്‌ആർടിസി

Body:യാത്രക്കാർ വർദ്ധിച്ചതോടെ കൂടുതൽ സർവിസ് ഒരുക്കിയാണ് കെഎസ്ആർടിസി അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരത്തെ നേരിടുന്നത്. സ്ഥിരം സർവീസുകൾക്ക് പുറമെ ദിനം പ്രതി നാലും അഞ്ചും അധിക സർവീസ് നടത്തിയാണ് യാത്രക്കാരുടെ ദുരിതം അകറ്റാൻ കെഎസ്ആർടിസി രംഗത്തെത്തിയത്. സാധാരണയായി കോഴിക്കോട്ട് നിന്ന് 21 സർവീസുകളാണ് കെഎസ്ആർടിസി നടത്താറുള്ളത്. എന്നാൽ സമരം തുടങ്ങിയ ദിവസം മുതൽ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ആർടിഒ ജോഷി ജോണ്‌ പറഞ്ഞു. യാത്രക്കാർ ആവിശ്യപ്പെട്ടാൽ ഇനിയും കൂടുതൽ സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

byte 1

എന്നാൽ കെഎസ്ആർടിസി അധിക സർവീസ്‌ നടത്തിയിട്ടും യാത്രക്കാരുടെ ദുരിതത്തിന് അയവു വന്നിട്ടില്ലെന്ന് ഓൾ കേരള പസഞ്ചേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഗണേശൻ പറഞ്ഞു.

byte 2

Conclusion:അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുമ്പോൾ ടിക്കറ്റിന് ഫ്ലെക്സി നിരക്ക് ഈടാക്കാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ യാത്രക്കാർ വർധിക്കുന്നത് പുത്തൻ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജീവനക്കാരും പറയുന്നു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 28, 2019, 9:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.