ETV Bharat / state

ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി - കോഴിക്കോട്

കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമാണ് മത്സരം

കയാക്കിംഗ്
author img

By

Published : Jul 26, 2019, 10:31 PM IST

Updated : Jul 26, 2019, 11:38 PM IST

കോഴിക്കോട്: ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി തുടക്കമായി. കുത്തിയൊലിച്ചൊഴുകുന്ന പുഴയിലെ പാറക്കെട്ടുകൾക്കിടയിലൂടെ ചെറുവഞ്ചിയിൽ തുഴയെറിഞ്ഞ‌് കുതിച്ചുപായുന്ന തദ്ദേശീയരും വിദേശീയരുമായ കയാക്കർമാരുടെ സാഹസിക പ്രകടനമാണ് മൂന്നു ദിവസങ്ങളിലായി ഇവിടെ നടക്കുക. ഇന്ത്യൻ കയാക്കിങ് ആന്‍റ് കനൂയിങ് അസോസിയേഷന്‍റെ ദേശീയ ചാമ്പ്യൻഷിപ്പും അംഗീകാരവും ലഭിച്ചതോടെ ചാലിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കുകയാണ്.

ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പ്രൊഫഷണൽ സ്ലാലം മത്സരങ്ങളോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഇന്ന് യോഗ്യത റൗണ്ടുകളിലായിരുന്നു മത്സരം. ഉച്ചയ്ക്കുശേഷം അമച്വർ വിഭാഗം സ്ലാലം യോഗ്യതാ റൗണ്ടും ഫൈനലുമാണ് നടന്നത്. നാളെ സ്ലാലം പ്രൊഫഷണൽ വിഭാഗം ഫൈനലും ബോട്ടർ ക്രോസ്സ് മത്സരങ്ങളും നടക്കും. അതിസാഹസികമായ ഡൗൺ റിവർ മത്സരം ഇരുവഴിഞ്ഞിപ്പുഴയിലാണ്. മത്സരങ്ങളുടെ കലാശക്കൊട്ടായ സൂപ്പർ ഫൈനൽ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം ഇരുവഴിഞ്ഞിപ്പുഴയിലാണ് നടക്കുക. ഇതിലാണ് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയേയും തെരഞ്ഞെടുക്കുക.

മാസങ്ങൾക്കു മുമ്പ് കോഴിക്കോടെത്തിയ വിദേശ താരങ്ങൾ വീടുകളും ഹോട്ടൽ മുറികളും വാടകക്കെടുത്ത് പരിശീലനത്തിലാണ്. കഴിഞ്ഞ ഏഴു വർഷമായി വിദേശ താരങ്ങള്‍ ഇവിടെയെത്തുന്നതിനാല്‍ ഇവരെ നാട്ടുകാർക്ക് സുപരിചിതമാണ്. മുപ്പത്തയ്യായിരത്തോളം കാണികൾ മത്സരം കാണാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Intro:ആവേശമായി കയാക്കിങ്Body:ഏഴാമത് രാജ്യാന്തര കയാക്കിംഗ് ചാമ്പ്യൻഷിപ്പിനാണ് കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായി തുടക്കമായത്. കുത്തി യൊലിച്ചൊഴുകുന്ന പുഴ വെള്ളത്തിലെ പാറക്കെട്ടുകൾക്കിടയിലൂടെ ചെറുവഞ്ചിയിൽ തുഴയെറിഞ്ഞ‌് കുതിച്ചുപായുന്ന തദ്ദേശീയരും വിദേശിയരുമായ കയാക്കർമാരുടെ സാഹസിക പ്രകടനമാണ് മൂന്നു ദിവസങ്ങളിലായി ഇവിടെ നsയ്ക്കുക.
ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനൂയിംഗ് അസോസിയേഷൻ ദേശീയ ചാമ്പ്യൻഷിപ്പും അംഗീകാരവും ഇത്തവണ എത്തിയതോടെ ഈ മലയോരമേഖല ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കുകയാണ്. പ്രൊഫഷണൽ സ്ലാലം മത്സരങ്ങൾ ഓടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുന്നത് . രാവിലെ മുതൽ യോഗ്യത റൗണ്ടുകളിൽ ആയിരുന്നു മത്സരം . ഉച്ചയ്ക്കുശേഷം അമച്വർ വിഭാഗം സ്ലാലം യോഗ്യതാ റൗണ്ടും ഫൈനലും ആണ് നടന്നത് . ശനിയാഴ്ച രാവിലെ സ്ലാലം പ്രൊഫഷണൽ വിഭാഗം ഫൈനൽ നടക്കും.ബോട്ടർ ക്രോസ്സ് മത്സരങ്ങളും ശനിയാഴ്ചയാണ് നടക്കുക . അതിസാഹസികമായ ഡൗൺ റിവർ മത്സരം ഇരുവഴിഞ്ഞിയിൽ ആണ് നടക്കുക . മത്സരങ്ങളുടെ കലാശക്കൊട്ട് ആയ സൂപ്പർ ഫൈനലും ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം ഇരു വഴിഞ്ഞിയിൽ ആണ് നടക്കുക. ഇതിലാണ് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയേയും തിരഞ്ഞെടുക്കുക. മാസങ്ങൾക്കുമുമ്പ് എത്തിയ വിദേശ താരങ്ങൾ വീടുകളും ഹോട്ടൽ മുറികളും വാടകയ്ക്കെടുത്തു പരിശീലനത്തിലായിരുന്നു ഇവിടെ . പലരും കഴിഞ്ഞ ഏഴു വർഷമായി ഇവിടെ എത്തുന്നതിനാൽ എന്നാൽ വിദേശ താരങ്ങളെല്ലാം നാട്ടുകാർക്ക് സുപരിചിതരാണ്*
35000 ത്തോളം കാണികൾ കൾ മത്സരം വീക്ഷിക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. Youtube, ഇൻസ്റ്റാഗ്രാം, ട്വിറ്റർ , ഫെയ്സ്ബുക്ക് അ തുടങ്ങിയവയിലൂടെ ടെ 20 ലക്ഷത്തോളം പേർ മത്സരം വീക്ഷിക്കുമെന്നാണ് പ്രതീക്ഷ.Conclusion:ഇ ടി വി ഭാരതി
ബൈറ്റ്: ജാക്കപ്പോ
Last Updated : Jul 26, 2019, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.