ETV Bharat / state

Illegal-Property-Possession-K-Sudhakaran: അനധികൃത സ്വത്ത് സമ്പാദന കേസ്; കെ സുധാകരൻ വിജിലൻസിന് മുന്നിൽ - കെ സുധാകരൻ ചോദ്യം ചെയ്യൽ

K Sudhakaran Illegal Property Possession: 2021ൽ കെ സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. കെ കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്‌കൂൾ ഏറ്റെടുക്കാൻ പിരിച്ച പണം വെട്ടിച്ചു എന്നാണ് കേസ്.

sudhakaran Vigilance  Vigilance investigation against K Sudhakaran  K Sudhakaran Illegal Property Possession  K Sudhakaran Illegal Property Possession  K Sudhakaran  Case against K Sudhakaran  അനധികൃത സ്വത്ത് സമ്പാദന കേസ്  കെ സുധാകരൻ  കെ സുധാകരൻ വിജിലൻസ്  വിജിലൻസ് കെ സുധാകരൻ  അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണം കെ സുധാകരൻ  ചിറക്കൽ രാജാസ് സ്‌കൂൾ പ്രശാന്ത് ബാബു  പ്രശാന്ത് ബാബു കെ സുധാകരൻ  കെ സുധാകരൻ കേസ്  കെ സുധാകരൻ ചോദ്യം ചെയ്യൽ  കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം
Vigilance investigation against K Sudhakaran
author img

By ETV Bharat Kerala Team

Published : Sep 14, 2023, 1:02 PM IST

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വിജിലൻസിന് മുന്നിൽ ഹാജരായി (K Sudhakaran appear before vigilance). കോഴിക്കോട് വിജിലൻസ് സെൽ എസ്‌പി കെ പി അബ്‌ദുൽ റസാഖിൻ്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തുന്നു. മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിന്മേലാണ് ചോദ്യം ചെയ്യുന്നത്.

കെ കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്‌കൂൾ ഏറ്റെടുക്കാൻ പിരിച്ച 16 കോടിയോളം രൂപ സുധാകരൻ വെട്ടിച്ചു എന്നാണ് പ്രധാന പരാതി (K Sudhakaran Illegal Property Possession). അഴിമതി നടത്തിയാണ് സുധാകരൻ ആഡംബര വീട് നിർമിച്ചതെന്നും പ്രശാന്ത് ബാബു പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് 2021-ലാണ് വിജിലൻസിൽ പരാതി നൽകിയത്.

കണ്ണൂർ നഗരസഭ ഭരണം ഉപയോഗിച്ച് വൻ തട്ടിപ്പിന് ശ്രമിച്ചതായും പരാതിയുണ്ട്. വിജിലൻസ് കേസ് പിൻവലിക്കാൻ സുധാകരൻ്റെ ഇടനിലക്കാരൻ വഴി 25 ലക്ഷം രൂപകോഴ വാഗ്‌ദാനം നൽകിയതായും പ്രശാന്ത് ബാബു നേരത്തെ വിജിലൻസ് സ്പെഷ്യൽ സെല്ലിന് മൊഴി നൽകിയിരുന്നു. കാടാച്ചിറ സ്‌കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021ലാണ് പരാതി ലഭിച്ചത്.

സുധാകരന്‍റെ വരുമാനവും അക്കൗണ്ടുകളും ഭാര്യ സ്‌മിതയുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടെ പരിശോധിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഇത് പുതിയ അന്വേഷണം അല്ലെന്നും 2021ലെ തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ നേരത്തെ അറിയിച്ചിരുന്നു (Vigilance investigation against K Sudhakaran).

സുധാകരന്‍റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും വിജിലൻസ് അന്വേഷിക്കും. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ആണ് സുധാകരന്‍റെ വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്‍റെ ആദ്യപടി എന്ന നിലയിൽ ഭാര്യ സ്‌മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പാളിന് വിജിലൻസ് നോട്ടിസ് അയച്ചിരുന്നു.

സുധാകരന്‍റെ പ്രധാന വീക്‌നസ് പണം ആണെന്നും പരാതിക്കാരനായ കെ സുധാകരന്‍റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബു ആരോപിച്ചിരുന്നു. വനം മന്ത്രിയായ ശേഷം കെ സുധാകരൻ നിരന്തരം അഴിമതി നടത്തിയിരുന്നുവെന്നും ഇത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അന്വേഷണം നടത്താം എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നും പ്രശാന്ത് ബാബു അറിയിച്ചു. രാജാസ് സ്‌കൂൾ ഏറ്റെടുക്കലുമായി നടന്നത് വലിയ അഴിമതി ആണെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.

Also read : K Sudhakaran | 'സ്‌കൂൾ ഏറ്റെടുക്കാൻ പിരിവ് നടത്തി പണം തട്ടി' ; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

അതേസമയം, ഒരു രൂപയുടെ അനധികൃത സ്വത്തോ ഇടപാടോ തനിക്കുണ്ട് എന്ന് തെളിയിച്ചാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാമെന്നാണ് വിഷയത്തിൽ കെ സുധാകരന്‍റെ (K Sudhakaran) പ്രതികരണം. എല്ലാവരും തീ കുണ്ഡം കത്തിക്കുമ്പോള്‍ സിപിഎം ഓലച്ചൂട്ട് കത്തിക്കുകയാണെന്നും കേസിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും കെ സുധാകരൻ ആരോപിച്ചിരുന്നു. തനിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ പ്രശാന്ത് ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണ്. സിപിഎമ്മിന് വേണ്ടി തന്നെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചയാളാണ് പ്രശാന്ത് ബാബുവെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.

Also read : 'അത് സിപിഎമ്മിന്‍റെ ഓലച്ചൂട്ട്' ; ആരോപണം തെളിയിച്ചാല്‍ രാഷ്‌ട്രീയം വിടാമെന്ന് കെ സുധാകരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.