ETV Bharat / state

കോഴിക്കോട് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ - ഭർത്താവ് അറസ്റ്റിൽ

ആറ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കോഴിക്കോട്  ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു  husband killed wife  calicut  ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി  ഭർത്താവ് അറസ്റ്റിൽ  murder
കോഴിക്കോട് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
author img

By

Published : Feb 16, 2021, 10:28 AM IST

Updated : Feb 16, 2021, 12:18 PM IST

കോഴിക്കോട്: മുക്കത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ മുഹ്സില (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹ്സിലയുടെ ഭർത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

പുലർച്ചയോടെ ഷഹീറിൻ്റെ മുറിയിൽ നിന്നും ശബ്ദം കേട്ട മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ വാതിൽ തുറന്നില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുറിയില്‍ കയറിയപ്പോളാണ് മുഹ്സിലയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തി പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടി മുക്കം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിന് ശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Last Updated : Feb 16, 2021, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.