ETV Bharat / state

കനാലിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി - മനുഷ്യ തലയോട്ടി

കീഴ്ത്താടി നഷ്ടപ്പെട്ട നിലയിലാണ് തലയോട്ടി കണ്ടെത്തിയത്.

കനാലിൽ മനുഷ്യ തലയോട്ടി കണ്ടെത്തി
author img

By

Published : Jul 2, 2019, 2:13 PM IST

കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. വിദഗ്ധ പരിശോധനക്കായി തലയോട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടത് കര മെയിൻ കനാലിൽ ചേനോളി മരുതോളി താഴെയാണ് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തിയത്.കീഴ്ത്താടി നഷ്ടപ്പെട്ട നിലയിലാണ് തലയോട്ടി കണ്ടെത്തിയത്. പേരാമ്പ്ര പൊലീസ് ഇൻസ്പെക്‌ടര്‍ കെ കെ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വെള്ളത്തിലൂടെ ഒലിച്ചു വന്നതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. തലയോട്ടിയുടെ കാലപ്പഴക്കവും പ്രായവും ലിംഗവും നിർണയിക്കേണ്ടതുണ്ടെന്നും നാലോ അഞ്ചോ വർഷങ്ങൾക്കിടയിൽ പ്രകൃതിക്ഷോഭത്തിലോ ദൂരൂഹ സാഹചര്യത്തിലോ കാണാതായവരുണ്ടെങ്കിൽ ബസുക്കൾ പൊലീസുമായി ബന്ധപ്പെടണമെന്നും സിഐ അറിയിച്ചു.

Intro:കോഴിക്കോട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ മനുഷ്യ തലയോട്ടി കണ്ടെത്തി. വിദഗ്ധ, പരിശോധനക്കായി തലയോട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു.Body:കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടത് കരമെയിൻ കനാലിൽ ചേനോളി മരുതോളി താഴെയാണ് മനുഷ്യ തലയോട്ടി കണ്ടെത്തിയത്.കീഴ്ത്താടി നഷ്ടപ്പെട്ട നിലയിലാണ് തലയോട്ടി കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് ഇൻസ്പെപെക്ടർ കെ.കെ.ബിജു വിന്റെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിലൂടെ ഒലിച്ചു വന്നതാകാനാണ് സാത്യതയെന്നാണ് പോലീസ് നിഗമനം. തലയോട്ടിയുടെ കാലപ്പഴക്കവും, പ്രായവും, ലിംഗവും, നിർണയിക്കേണ്ടതുണ്ടെന്നും '. നാലോ അഞ്ചോ വർഷങ്ങൾക്കിടയിൽ പ്രകൃതിക്ഷോഭത്തിലോ ദൂരൂഹ സാഹചര്യത്തിലോ കാണാതായ വരുണ്ടെങ്കിൽ ബസുക്കൾ പോലിസുമായി ബന്ധപ്പെടണമെന്നും സിഐ അറിയിച്ചു.Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.