ETV Bharat / state

കാത്തിരിപ്പ് അവസാനിച്ചു; ഭീമൻ ട്രെയിലറുകൾ താമരശ്ശേരി ചുരം കടന്നു

കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ 10നാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും ഏലോക്കരയിലുമായി തടഞ്ഞിട്ടത്.

ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി  താമരശ്ശേരി ചുരം  ഭീമൻ ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി  യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയിലർ  താമരശ്ശേരി ചുരം കയറി ട്രെയിലറുകൾ  ട്രെയിലറുകൾ  നെസ്‌ലെ  huge trailers passed thamarassery churam  huge trailers  trailers with big machines
ട്രെയിലറുകൾ
author img

By

Published : Dec 23, 2022, 6:54 AM IST

Updated : Dec 23, 2022, 12:36 PM IST

ട്രെയിലറുകൾ താമരശ്ശേരി ചുരം കടന്നു

കോഴിക്കോട്: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ അടിവാരത്തു നിന്ന് വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച രണ്ടു ട്രെയിലറുകൾ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ചെ 1.10ന് എട്ടാമത്തെ വളവും പിന്നിട്ടു.

ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയിലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയിലറുകൾ വെള്ളിയാഴ്‌ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. ട്രെയിലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.
താമരശ്ശേരി ഡിവൈഎസ്‌പി ടി കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻഡ് റെസ്ക്യു ഫോഴ്‌സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെഎസ്ഇബി അധികൃതരും ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

ക്രെയിൻ സർവീസും സജ്ജീകരിച്ചു. ആംബുലൻസ് സേഫ്റ്റിവിങ് വളന്‍റിയർമാരും അണിനിരന്നു. നെസ്‌ലെ കമ്പനിക്ക് പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്‌ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ 10നാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും ഏലോക്കരയിലുമായി തടഞ്ഞിട്ടത്.

ഭീമമായ ഈ ട്രക്കുകൾ ചുരം കയറിയാൽ വൻ ഗതാഗതക്കുരുക്കുണ്ടാകുമെന്നുളളതുകൊണ്ടാണ് മുൻപ് അനുമതി നൽകാതിരുന്നത്. ട്രെയിലറുകൾ കയറുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്‌ച രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച രാത്രി 11 മുതൽ വെള്ളിയാഴ്‌ച പുലർച്ചെ 5 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

Last Updated : Dec 23, 2022, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.