കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ വളയന്നൂർ ശാഖയുടെ നേതൃത്വത്തിൽ നിര്‍മിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി. ചെറുകടവത്ത് ബഷീർ, കല്ലട പൊയിൽ സുമതി എന്നിവർക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോല്‍ കൈമാറി.
മതമൈത്രിയുടെ വീടുകളാണ് നിര്‍മിച്ച് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കെ.ശിഹാബുദ്ധീൻ, ചിറ്റടി അഹമ്മദ് കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.