ETV Bharat / state

ഒപ്പന മത്സരത്തിനിടെ മസില്‍ കയറി; വേദി വിട്ടത് കൂട്ടക്കരച്ചിലോടെ, വീണ്ടും അവസരം നല്‍കി

വേദി രണ്ട് ഭൂമിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരത്തിനിടെയാണ് കോഴിക്കോട് ഗേള്‍സ് കോഴിക്കോട് ഗേൾസ് എച്ച്എസ്‌എസ്‌ ടീം മത്സരം പാതിയില്‍ അവസാനിപ്പിച്ച് വേദി വിട്ടിറങ്ങിയത്. ഒന്നാം സ്ഥാനം പ്രതീക്ഷിച്ച് എത്തിയ ടീമിലെ അംഗത്തിന്‍റെ കാലില്‍ മസില്‍ കയറിയതോടെയാണ് മത്സരം അവസാനിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് മനപ്പൂര്‍വം അല്ലാതെ ഉണ്ടായ കാരണമായതിനാല്‍ ടീമിന് വീണ്ടും അവസരം നല്‍കുകയായിരുന്നു

State School Kalolsavam 2022  Higher secondary oppana competition  oppana competition in State School Kalolsavam 2022  61st State School Kalolsavam  State School Kalolsavam 2022 kozhikode  ഒപ്പന  ഒപ്പന മത്സരം  കോഴിക്കോട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  തളി സാമൂതിരി സ്‌കൂൾ  സംസ്ഥാന സ്‌കൂള്‍ കലോത്സവം  സംസ്ഥാന സ്‌കൂള്‍ കലോത്സവം 2022  കോഴിക്കോട് ഗേൾസ് എച്ച്എസ്‌എസ്‌
ഒപ്പന മത്സരത്തിനിടെ മസില്‍ കയറി
author img

By

Published : Jan 6, 2023, 7:45 AM IST

ഒപ്പന മത്സരത്തിനിടെ വേദിവിട്ട് കോഴിക്കോട് ഗേൾസ് എച്ച്എസ്‌എസ്‌

കോഴിക്കോട്: തികഞ്ഞ ആവേശത്തോടെ വേദി കയറിയ ഒപ്പന സംഘം തിരിച്ചിറങ്ങിയത് കൂട്ടക്കരച്ചിലോടെ. വേദി രണ്ടായ ഭൂമിയിലാണ് കോഴിക്കോട് ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന്‍റെ മത്സരം മുടങ്ങിയത്. ഒപ്പന കാണാൻ എത്തിയവരെ കൊണ്ട് തളി സാമൂതിരി സ്‌കൂൾ അങ്കണം നിറഞ്ഞ് കവിഞ്ഞിരുന്നു.

കോഴിക്കോടാണ് അടുത്തതെന്ന് മനസിലാക്കിയവർ കോഡ് നമ്പർ വിളിക്കുമ്പോഴേക്കും ആവേശത്തിലായി. മണവാട്ടിയെ ആനയിച്ച് ഇരുത്തിയതോടെ കളി അടുത്ത ഘട്ടത്തിലേക്ക് കടന്നു. ആവേശം കത്തിക്കയറുന്നതിനിടെ മത്സരാര്‍ഥികള്‍ ഓരോരുത്തരായി വേദിയില്‍ നിന്ന് മടങ്ങി.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ചുറ്റും നോക്കുകയായിരുന്നു മണവാട്ടി. ഒടുവിൽ മണവാട്ടിയും തിരിഞ്ഞ് നടന്നു. പിന്നാലെ കർട്ടനും വീണു. സംഘത്തിലെ ഒരു പെൺകുട്ടിയുടെ കാലിൽ മസിൽ കയറിയതോടെയാണ് ഒപ്പന പാതിവഴിയില്‍ നിര്‍ത്തി കോഴിക്കോട് ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് വേദി വിട്ട് ഇറങ്ങേണ്ടി വന്നത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് മനപ്പൂര്‍വമല്ലാതെ വന്ന കാരണത്താല്‍ വേദിയില്‍ നിന്നിറങ്ങേണ്ടി വന്നതിനാല്‍ ടീമിന് വീണ്ടും അവസരം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.