ETV Bharat / state

നാലു വർഷത്തെ നിയമപോരാട്ടം; പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

author img

By

Published : Feb 14, 2023, 6:26 PM IST

നീരുറവകൾ തടഞ്ഞ് നിർമിച്ച പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണ റിസോർട്ട് ഉടമകളുടെ നേതൃത്വത്തില്‍ തന്നെ പൊളിച്ച് നീക്കാൻ തുടങ്ങി

PV Anwar MLA  Kakadampoil resort of PV Anwar MLA  barricade at Kakkadampoil resort  Kakkadampoil resort barricade demolished  kerala news  kozhikode news  പി വി അൻവർ എംഎൽഎ  കക്കാടംപൊയിൽ റിസോർട്ടിലെ തടയണ  തടയണ  തടയണ പൊളിക്കാൻ ഹൈക്കോടതി  ഹൈക്കോടതി  കോഴിക്കോട് വാർത്തകൾ  കേരള വാർത്തകൾ
തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്
തടയണ പൊളിച്ച് നീക്കുന്നു

കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിനായി നിർമിച്ച തടയണ പൊളിച്ചുതുടങ്ങി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾ തന്നെയാണ് തടയണ പൊളിക്കുന്നത്. നാലു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കക്കാടംപൊയിലിലെ പിവിആർ നേച്ചർ എന്ന റിസോർട്ടിലെ നാലു തടയണകൾ പൊളിക്കുന്നത്.

ടൂറിസം പദ്ധതിയുടെ ഭാഗമായി പി വി അന്‍വര്‍ എംഎല്‍എ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് അതീവ പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ പിവിആര്‍ നാച്വറോ റിസോര്‍ട്ടില്‍ പ്രകൃതിദത്ത നീരുറവ തടഞ്ഞ് നാല് തടയണകള്‍ നിർമിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തും കോഴിക്കോട് കലക്‌ടറും നടപപടിയെടുക്കാതെ പലവട്ടം തടയണ സംരക്ഷിച്ചതും വിവാദങ്ങൾക്ക് ഇടയാക്കി.

തടയണ പൊളിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ പി വി അന്‍വര്‍ എംഎല്‍എ തടയണകളും റിസോര്‍ട്ടും നിലനില്‍ക്കുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തുകയും ചെയ്‌തു. ഇതിനിടെ ത​ട​യ​ണ​ക​ൾ ഒ​രു മാസ​ത്തി​ന​കം പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും ഇതിന്‍റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഹൈ​ക്കോ​ട​തി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ട​യ​ണ​ക​ൾ പൊ​ളി​ച്ചു​നീക്കണമെന്ന് കലക്‌ടറുടെയും ഉ​ത്ത​ര​വുണ്ടായിരുന്നു. ഇത് ചോ​ദ്യം ചെ​യ്‌ത റിസോ​ർ​ട്ടി​നെതിരെ സ​മീ​പ​ത്തെ സ്ഥ​ല ഉ​ട​മ​ ​ന​ൽ​കി​യ ഹ​ർ​ജി സിംഗി​ൾ​ ബെ​ഞ്ച് നേരത്തെ തള്ളിയതിനെ തുടർന്നാണ് ഉടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.