ETV Bharat / state

മലയോര മേഖലയിൽ കനത്ത മഴ; പോത്തുണ്ടിയിൽ പാലം തകർന്നു - kozhikkod rain latest news

കൂരാച്ചുണ്ട് പാത്തിപ്പാറ മലയിലുണ്ടായ മലവെള്ളപാച്ചിലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശമാണ് ഉണ്ടായത്

മഴ
author img

By

Published : Oct 18, 2019, 11:34 PM IST

കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തുലാവർഷം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ രാത്രിയിൽ ജില്ലയിൽ മഴ ശക്തമാണ്. പകൽ സമയത്ത് തെളിഞ്ഞ കാലവസ്ഥയാണെങ്കിലും രാത്രിയോടെ മഴയുണ്ടാകും. ഇന്ന് പെയ്ത മഴയിൽ താമരശ്ശേരി അടിവാരം ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മഴയിൽ തകര്‍ന്നു. കഴിഞ്ഞ പ്രളയകാലത്താണ് പാലം പൂർണമായും തകര്‍ന്നത്. തുടര്‍ന്ന് താല്‍ക്കാലികമായി പാലം നിര്‍മ്മിക്കുകയായിരുന്നു. ഇതിന്‍റെ അപ്രോച്ച് റോഡും ഗതാഗതത്തിനായി ഇട്ട മണ്ണും പൂർണമായും ഒലിച്ചുപോയി. കോണ്‍ക്രീറ്റ് മാത്രമാണ് അവശേഷിക്കുന്നത്. പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൂരാച്ചുണ്ട് പാത്തിപ്പാറ മലയിലുണ്ടായ മലവെള്ളപാച്ചിലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശമുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. കൃഷിയിടങ്ങൾ നശിക്കുകയും റോഡുകൾ തകരുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. നഗര പ്രദേശങ്ങളിലും രാത്രിയോടെ മഴ ശക്തമാവുകയാണ്.

Intro:മലയോര മേഖലയിൽ കനത്ത മഴBody:ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. കാലവർഷം കഴിഞ്ഞ് തുലാവർഷം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ രാത്രിയിൽ ജില്ലയിൽ മഴ ശക്തമാണ്. പകൽ സമയത്ത് തെളിഞ്ഞ് നിൽക്കുന്ന മാനം വൈകുന്നേരത്തോട് കൂടിയാണ് ഇരുണ്ട് മൂടുന്നത്. ഇന്ന് വൈകുന്നേരത്തോടെ പെയ്ത മഴയിൽ താമരശ്ശേരി അടിവാരം ഭാഗത്ത് കനത്ത നാശമുണ്ടായി. കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മഴയിൽ തകര്‍ന്നു. കഴിഞ്ഞ പ്രളയകാലത്താണ് ഇവിടെ ഉണ്ടായിരുന്ന പാലം പൂര്‍ണ്ണമായും തകര്‍ന്നത്. തുടര്‍ന്ന് താല്‍ക്കാലികമായി പാലം നിര്‍മ്മിക്കുകയായിരുന്നു. ഇതിന്റെ അപ്രോച്ച് റോഡും ഗതാഗതത്തിനായി ഇട്ടമണ്ണുംപൂര്‍ണ്ണമായും ഒലിച്ചുപോയി. കോണ്‍ക്രീറ്റ് ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൂരാച്ചുണ്ട് പാത്തിപ്പാറ മലയിലുണ്ടായ മലവെള്ളപാച്ചിലിലും മണ്ണിടിച്ചിലിലും വ്യാപക കൃഷിനാശമുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. കൃഷിയിടങ്ങൾ നശിക്കുകയും, റോഡുകൾ പാടെ തകരുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.നഗര പ്രദേശങ്ങളിലും രാത്രിയോടെ മഴ ശക്തമാവുകയാണ്.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.