കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നലെ പെയ്ത മഴയില്‍ നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളായ ബീച്ച് റോഡ്, കസ്റ്റംസ് റോഡ്, കണ്ണൂർ റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. പലയിടത്തും മുട്ടറ്റം വെള്ളം പൊങ്ങിയത് യാത്രക്കാർക്ക് ദുരിതമായി. മഴയുടെ തുടക്കത്തിൽ തന്നെ റോഡിന്‍റെ സ്ഥിതി ഇതാണെങ്കില്‍ വരും ദിവസങ്ങളിൽ എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. മഴക്ക് മുൻപ് തന്നെ നഗരസഭ ഓടകൾ വൃത്തിയാക്കിയിരുന്നെങ്കിലും മഴ വെള്ളം ഒലിച്ച് പോകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പെരുമഴയില്‍ കോഴിക്കോട് നഗരം വെള്ളത്തനടിയിലായി - കോഴിക്കോട് നഗരത്തിലെ റോഡുകള്‍
പലയിടത്തും മുട്ടറ്റം വെള്ളം പൊങ്ങിയത് യാത്രക്കാർക്ക് ദുരിതമായി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇന്നലെ പെയ്ത മഴയില്‍ നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളായ ബീച്ച് റോഡ്, കസ്റ്റംസ് റോഡ്, കണ്ണൂർ റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. പലയിടത്തും മുട്ടറ്റം വെള്ളം പൊങ്ങിയത് യാത്രക്കാർക്ക് ദുരിതമായി. മഴയുടെ തുടക്കത്തിൽ തന്നെ റോഡിന്‍റെ സ്ഥിതി ഇതാണെങ്കില്‍ വരും ദിവസങ്ങളിൽ എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. മഴക്ക് മുൻപ് തന്നെ നഗരസഭ ഓടകൾ വൃത്തിയാക്കിയിരുന്നെങ്കിലും മഴ വെള്ളം ഒലിച്ച് പോകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Body:ശക്തമായ ഒരു മഴ പെയ്തപ്പോൾ തന്നെ നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. കാലവർഷത്തിലെ ശക്തമായ ആദ്യ മഴയിലാണ് കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകളിൽ പലതും വെള്ളത്തിനാടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നഗരത്തിൽ മഴ ശക്തി പ്രാപിച്ചത്. മഴ ഒരു മണിക്കൂർ തകർത്തു പെയ്തതോടെ നഗരത്തിലെ പ്രധാന റോഡുകളായ ബീച്ച് റോഡ്, കേസ്റ്റംസ് റോഡ്, കണ്ണൂർ റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. പല റോഡുകളിലും മുട്ടറ്റം വെള്ളം പൊങ്ങിയത് യാത്രക്കാർക്കും വലിയ ദുരിതമായി. മഴയുടെ തുടക്കത്തിൽ തന്നെ റോഡ് ഇങ്ങനെയായൽ വരും ദിവസങ്ങളിൽ എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
byte
Conclusion:മഴക്ക് മുൻപ് തന്നെ കോർപറേഷൻ ഓടകൾ വൃത്തിയാക്കിയിരുന്നെങ്കിലും മഴ വെള്ളം മഴ വെള്ളം ഒളിച്ചു പോകുന്നതിനു വേണ്ട സംവിധാനാം ആയിട്ടില്ലെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ഇടിവി ഭാരത് കോഴിക്കോട്