കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലയിൽ ശക്തമായ മഴ. ഇന്ന് ഉച്ചയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. വിലങ്ങാട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്. വിലങ്ങാട് പാലം വെള്ളത്തിനടിലാണ്. ഒട്ടേറെ കടകളിലും വെള്ളം കയറി.
മയ്യഴി പുഴയിലും നാദാപുരത്തിനടുത്ത വിഷ്‌ണുമംഗലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുള്ളതാണ് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നത്. 2019 -ലെ ഉരുൾപൊട്ടലില്‍ നാല് ജീവനുകൾ പൊലിഞ്ഞയിടം കൂടിയാണ് വിലങ്ങാട്. ജില്ല ഭരണകൂടം പ്രദേശത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി.