കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണെന്ന് ആശുപത്രി സന്ദർശിച്ചശേഷം മന്ത്രി വ്യക്തമാക്കി.
അന്തേവാസികളുടെ എണ്ണം സൗകര്യത്തേക്കാൾ കൂടുതലാണ്. മാനസികാരോഗ്യം വീണ്ടെടുത്തിട്ടും വീട്ടുകാർ കൊണ്ടുപോകാത്ത 48 പേരുണ്ട്. ആശുപത്രി ജീവനക്കാരുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Also Read: മാര്‍ച്ച് 31 നകം ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോഗം.