ETV Bharat / state

എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരണം; ജാഗ്രതയോടെ കോഴിക്കോട് - kozhikode medical camps

കാരിശ്ശേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്‌ച വരെ അവധി.

എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരണം  കോഴിക്കോട് എച്ച്‌വണ്‍ എന്‍വണ്‍  കാരശ്ശേരി എച്ച്‌വണ്‍ എന്‍വണ്‍  മുക്കം എച്ച്‌വണ്‍ എന്‍വണ്‍  ആനയാംക്കുന്ന് സ്‌കൂൾ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  kozhikode h1n1  kozhikode medical camps  anayamkkunn h1n1
എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരണം; ജാഗ്രതയോടെ കോഴിക്കോട്
author img

By

Published : Jan 9, 2020, 12:27 PM IST

Updated : Jan 9, 2020, 1:34 PM IST

കോഴിക്കോട്: മുക്കത്ത് കാരശ്ശേരിയില്‍ ആനയാംകുന്ന് സ്‌കൂളിലെ വിദ്യാർഥികൾക്ക് എച്ച്‌വൺ എൻവണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം. വിവിധ സ്ഥലങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാൽ രോഗം പടരാൻ സാധ്യതയുള്ളതിനാല്‍ കുമരനെല്ലൂർ സാംസ്‌കാരിക നിലയം, കാരമൂല അംഗനവാടി, പിഎച്ച്സി തേക്കുംകുറ്റി, ആനയാംക്കുന്ന് സ്‌കൂൾ, മൈസൂർമല സബ് സെന്‍റർ, കറുത്തപറമ്പ് സാംസ്‌കാരികനിലയം തുടങ്ങിയ വ്യത്യസ്‌ത കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. കൂടാതെ മുക്കം സിഎച്ച്‌സിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ഇതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരണം; ജാഗ്രതയോടെ കോഴിക്കോട്

അതേസമയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. എല്ലാ വാർഡുകളിലും അടിയന്തര യോഗം ചേരാനും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കയറി പനി ബാധിതരെ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. പനി ബാധിതരെ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ മദ്രസകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്‌ച വരെ അവധി നൽകാനും തീരുമാനിച്ചു. പനി പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.വിനോദ് പറഞ്ഞു.

Intro:എച്ച് വൺ എൻ വൺ
മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം
Body:എച്ച് വൺ എൻ വൺ
മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്കൂളിലെ വിദ്യാർഥികൾക്ക് ഉണ്ടായ പനി എച്ച് വൺ എൻ ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. വിവിധ സ്ഥലങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത് . കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാൽ രോഗം പടരാൻ സാധ്യത ഉള്ളത് കണക്കിലെടുത്താണ് വ്യത്യസ്ത കേന്ദ്രങ്ങളിലായി ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. ഒരു മെഡിക്കൽ സംഘം ആനയാംകുന്ന് സ്കൂളിലും മറ്റുള്ളവർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായാണ് ക്യാമ്പ് നടത്തിയത്. വാർഡ് 1, 2 എന്നിവിടങ്ങളിൽ ഉള്ളവർക്ക് രാവിലെ 10.30 മുതൽ 11.30 വരെ കുമരനെല്ലൂർ സാംസ്‌കാരിക നിലയം
വാർഡ് 3,4 രാവിലെ 11.45 മുതൽ 12.45 വരേ കാരമൂല അംഗനവാടി
വാർഡ് 6,7,8 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരേ പി എച് സി തേക്കുംകുറ്റി 9,10,11
,17,18 രാവിലെ 9 മണി മുതൽ 12.30 വരേ
ആനയാംക്കുന്ന് സ്കൂളിലും
വാർഡ് 10 ഉച്ചക്ക് 1 മുതൽ 2 വരേ മൈസൂർമല സബ് സെന്റർ വാർഡുകളിൽ
12,13 രാവിലെ 10.30 മുതൽ 11.30 വരെ കറുത്തപറമ്പ് സാംസ്കാരികനിലയം വാർഡ്
14,15,16 രാവിലെ 11.45 മുതൽ ഉച്ചക്ക് 1 മണി വരേകാരശ്ശേരി കമ്യൂണിറ്റി ഹാൾ
വാർഡ് 5 ഉച്ചക്ക് 1 മണി മുതൽ 2 മണി വരേ മരഞ്ചാട്ടി വായനശാലയിലുമാണ് ക്യാമ്പ് നടക്കുന്നത്.
കൂടാതെ മുക്കം സി. എച്ച്. സിയിലും
മുക്കത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

അടിയന്തിര യോഗം ചേർന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി

മുക്കം: ആനയാം കുന്ന് ഹയർ സെക്കന്ററി സ്കൂളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡി.എം.ഒ ജയശ്രീയുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ ,സന്നദ്ധ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു. എല്ലാ വാർഡുകളിലും അടിയന്തിര യോഗം ചേരാനും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കയറി പനി ബാധിതരെ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. പനി ബാധിതരെ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്തിലെ മദ്രസകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി നൽകാനും തീരുമാനിച്ചു. പനി പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും യാത്രകളും കഴിയുന്നതും ഒഴിവാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസി. വി.കെ.വിനോദ് പറഞ്ഞു.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
ജില്ലാ മെഡിക്കൽ ഓഫിസർ
ബൈറ്റ്: ജയശ്രീ
Last Updated : Jan 9, 2020, 1:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.