ETV Bharat / state

Grow Vasu will remain in jail നിലപാടില്‍ ഉറച്ച് ഗ്രോ വാസു; റിമാന്‍ഡ് നീട്ടി കോടതി, ജയിലില്‍ തുടരും

Grow Vasu remand extended മെഡിക്കല്‍ കോളജ് പൊലീസ് (Kozhikode medical college police) രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ജാമ്യമെടുക്കാനില്ലെന്ന നിലപാട് തുടരുന്ന ഗ്രോ വാസുവിന്‍റെ (Grow Vasu) റിമാന്‍ഡ് നീട്ടി കുന്ദമംഗലം കോടതി.

Grow vasu news  Gro Vasu will remain in jail kozhikode sub jail  Gro Vasu  kozhikode sub jail  Kozhikode medical college police  Kozhikode medical college  ഗ്രോ വാസു  ഗ്രോ വാസു കോഴിക്കോട് സബ്‌ ജയില്‍  കോഴിക്കോട് സബ്‌ ജയില്‍  മെഡിക്കല്‍ കോളജ് പൊലീസ്  കോഴിക്കോട് മെഡിക്കല്‍ കോളജ്
Gro Vasu will remain in jail kozhikode sub jail
author img

By ETV Bharat Kerala Team

Published : Aug 25, 2023, 1:48 PM IST

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് (Grow Vasu) ഓണം ജയിലിൽ (Gro Vasu will remain in jail Kozhikode sub jail). മൂന്നാം തവണ കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുക്കാനില്ലെന്ന നിലപാടിലായിരുന്നു ഗ്രോ വാസു. ഇതോടെ കോടതി റിമാൻഡ് നീട്ടി.

പോരാട്ടം കോടതിയോടല്ലെന്നും ഭരണകൂടത്തോട് ആണെന്നുമുള്ള പ്രതികരണത്തിൽ ഉറച്ച് നിൽക്കുകയാണ് ഗ്രോ വാസു. 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് (Kozhikode medical college police) കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തത്.

കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വയ്ക്കാ‌ന്‍ വാസു തയ്യാറായിരുന്നില്ല. ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്‍ഡ് ചെയ്‌തത്. റിമാൻ്റ് കാലാവധി കഴിഞ്ഞ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോൾ തന്‍റെ നിലപാട് തുടർന്ന വാസുവിനെ കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.

അതിപ്പോൾ മൂന്നാം തവണയും നീട്ടിയിരിക്കുകയാണ്. നിലമ്പൂര്‍ കരുളായിയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി (Kozhikode medical college) മോര്‍ച്ചറിക്ക് സമീപം കൂട്ടം കൂടിയതിനും അതിലൂടെ മാര്‍ഗ തടസം സൃഷ്‌ടിച്ചു എന്നതുമാണ് ഗ്രോ വാസുവിനെതിരെ മെഡിക്കല്‍ കോളജ് പൊലീസിന്‍റെ കേസ്.

പ്രതിഷേധം മാത്രം: സംഭവത്തില്‍ അറസ്റ്റ് ചെയ്‌ത വാസുവിനെ പൊലീസ് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് വാസുവിനെ സ്വന്തം പേരില്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ രേഖകളില്‍ ഒപ്പ് വയ്‌ക്കാന്‍ വാസു തയ്യാറായിരുന്നില്ല. കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, സംഭവവുമായി ബന്ധപ്പെട്ട് താന്‍ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്‌തതെന്നായിരുന്നു ഗ്രോ വാസു മറുപടി നല്‍കിയത്.

ഒടുവിലാണ് 94-കാരനായ ഗ്രോ വാസുവിന്‍റെ പ്രായം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ താന്‍ രേഖകളില്‍ ഒപ്പ്‌വയ്‌ക്കാന്‍ തയ്യാറല്ലെന്നായിരുന്നു ഗ്രോ വാസു സ്വീകരിച്ച നിലപാട്. ഇതോടെ പൊലീസ് ഗ്രോ വാസുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വാസു തന്‍റെ നിലപാടില്‍ ഉറച്ച് നിന്നു. ഇതോടെ വാസുവിനെ കോടതി റിമാന്‍ഡ് ചെയ്‌ത് കോഴിക്കോട് സബ് ജയിലിലേക്ക് (Kozhikode sub jail) മാറ്റുകയായിരുന്നു.

നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നു: ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നതെന്ന് ഇതിന് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. കോടതിക്ക് നിയമ പ്രകാരമേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതിയെന്നുമായിരുന്നു ഗ്രോ വാസു പറഞ്ഞത്. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിണറായി ഏറ്റവും വലിയ കോർപ്പറേറ്റ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ പ്രതികരണമായിരുന്നു ഗ്രോ വാസു നടത്തിയത്. പിണറായി വിജയൻ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്നാണ് ജനം വിചാരിക്കുന്നത്. എന്നാല്‍ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. ഇക്കാര്യം ജനം മനസിലാക്കുന്നില്ല. അതു മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണമെന്നില്ല എന്നുമായിരുന്നു ഗ്രോ വാസു പറഞ്ഞത്.

ALSO READ: Joy Mathew About Grow Vasu| '94-ആം വയസിലും സമര തീഷ്‌ണ യൗവ്വനം, വാസുവേട്ടന് ഐക്യദാർഢ്യം': ജോയ്‌ മാത്യു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.