കോഴിക്കോട്: പച്ചപ്പനംതത്തയും പത്തിമടക്കി ചുരുളുന്ന പാമ്പും.. കുരുത്തോല കൊണ്ട് ഗോപാലേട്ടന്‍റെ കരവിരുതില്‍ സുന്ദര രൂപങ്ങൾ വിരിയുന്നത് കാണാൻ ഒപ്പം കുട്ടികളുണ്ടാകും. എങ്ങനെയാണ് ഓരോ രൂപവും നിർമിക്കുന്നതെന്ന് ഗോപാലേട്ടൻ കുട്ടികൾക്ക് പറഞ്ഞു നല്‍കും. വടകര ചോറോട് സ്വദേശിയാണ് ഗോപാലൻ.
എന്തിനും ഏതിനും പ്ലാസ്റ്റിക്ക് അരങ്ങുവാഴുന്ന കാലത്ത് ഗോപാലേട്ടന്‍റെ പച്ചപ്പനംതത്തയും പാമ്പുമൊക്കെ കൗതുകം തന്നെ. കയ്യില്‍ കുരുത്തോല കിട്ടിയാല്‍ അതിനെ പൂക്കളും കൊട്ടയും പന്തും അങ്ങനെ കുട്ടികൾക്ക് ഇഷ്‌ടമുള്ള എന്തും നിർമിക്കാൻ 76-ാം വയസിലും ഗോപാലൻ റെഡി.
നാട്ടില്‍ എന്ത് വിശേഷാല്‍ പരിപാടിക്കും കുരുത്തോലയില്‍ വിരിയുന്ന ഗോപാലന്‍റെ നിർമിതികൾ നിർബന്ധമാണ്. പ്രകൃതിക്ക് ദോഷമില്ലാത്ത കുരുത്തോല ശില്‍പ്പ നിർമാണം പഠിക്കാൻ പുതിയ തലമുറ മുന്നോട്ട് വരണമെന്നാണ് നാട്ടിൻ പുറത്തെ ഏത് തൊഴിലും ജീവിതമാർഗമാക്കിയ ഗോപാലന്‍ പറയുന്നത്.
Also Read: കപ്പലും ദിനോസറും പരുന്തും മുതലയും; ഈർക്കിലില്‍ വിരിയുന്ന അത്‌ഭുതങ്ങൾക്ക് പിന്നിലെ കർഷകൻ