കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ കസ്റ്റിഡിയില്‍. വട്ടക്കിണർ സ്വദേശി സി.വി ജിപ്‌സൽ, കൊടുവള്ളി സ്വദേശി ഷമീൻ എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ഇരുവരുടെയും വീടുകളിലും കസ്റ്റസ് പരിശോധന നടത്തി. ഇരുവര്‍ക്കും പങ്കാളിത്തമുള്ള അരക്കിണറിലെ ഹെസാ ഗോൾഡ് ആന്‍റ് ഡയമൺസ് ജ്വല്ലറിയില്‍ ഉച്ചയോടെയാണ് കസ്റ്റംസ് സംഘം എത്തിയത്. ജ്വല്ലറിയില്‍ നിന്നും രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടിച്ചെടുത്തു. സ്വർണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഇതിന്‍റെ ഉറവിടം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കള്ളക്കടത്ത് സ്വര്‍ണം കോഴിക്കോടുള്ള ജ്വല്ലറികള്‍ വഴി വിറ്റഴിച്ചുവെന്നാണ് വിവരം. നേരത്തെ എരഞ്ഞിക്കല്‍ സ്വദേശിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ്; കോഴിക്കോട് ജ്വല്ലറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയില്‍ - gold smuggling case
അരക്കിണറിലെ ഹെസാ ഗോൾഡ് ആന്‍റ് ഡയമൺസില്ലാണ് പരിശോധന നടത്തിയത്