ETV Bharat / state

ജെൻഡര്‍ ന്യൂട്രാലിറ്റി, മുഖ്യമന്ത്രിയെ കാണാനൊരുങ്ങി സമസ്‌ത നേതൃത്വം

ജെൻഡര്‍ ന്യൂട്രാലിറ്റി യൂണിഫോം വിഷയത്തിൽ എതിർപ്പ് അറിയിക്കാൻ സമസ്‌ത നേതൃത്വം മുഖ്യമന്ത്രിയെ കാണും. പള്ളികളിലൂടെ വിശ്വാസികളെ ബോധവൽകരിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് സമസ്‌ത.

gender equality samastha  ലിംഗ സമത്വ യൂണിഫോം  samastha meet Chief Minister  മുഖ്യമന്ത്രിയെ കാണാനൊരുങ്ങി സമസ്‌ത നേതൃത്വം  കോഴിക്കോട് വാർത്തകൾ  ജില്ലാ വാർത്തകൾ  പള്ളികള്‍ കേന്ദ്രീകരിച്ച് സമസ്‌ത  KOZHIKODE LATEST NEWS  kerala latest news  gender equality uniforms
ലിംഗ സമത്വ യൂണിഫോം: മുഖ്യമന്ത്രിയെ കാണാനൊരുങ്ങി സമസ്‌ത നേതൃത്വം
author img

By

Published : Aug 17, 2022, 2:21 PM IST

കോഴിക്കോട്: വഖഫ് നിയമന വിവാദത്തിന് പിന്നാലെ ജെൻഡര്‍ ന്യൂട്രാലിറ്റി യൂണിഫോം വിഷയത്തിലും സമസ്‌ത നേതൃത്വം മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രിയെ കാണുന്നത്. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് സമസ്‌തയുടെ പരാതി.

വിഷയത്തിൽ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനും സംഘടന തീരുമാനിച്ചു. ഇതിനായി ഇമാമുമാര്‍ക്കും (നമ്സ്കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍) ഖത്വീബുമാര്‍ക്കും (പ്രസംഗകര്‍) പ്രത്യേക പഠന ക്ലാസ് നല്‍കും. ജുമുഅ നിസ്‌കാരത്തിനോട് അനുബന്ധിച്ച് നടക്കുന്ന പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.

പ്രഭാഷകര്‍ക്ക് വേണ്ടി ഈ മാസം 24ന് പഠന ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്‌ലിം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രതികരണം വരും മുമ്പ് പള്ളികളിലൂടെ വിശ്വാസികളെ ബോധവൽകരിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് സമസ്‌ത. പുതുതലമുറയെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടു പോകാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നാണ് സമസ്‌തയുടെ ആക്ഷേപം. കാമ്പസുകളില്‍ എസ് എഫ് ഐ ഇതിനുള്ള ശ്രമം നേരത്തെ നടത്തിയിട്ടുണ്ടെന്നും സമസ്‌ത ആരോപിക്കുന്നു.

മുസ്‌ലിം സംഘടനകള്‍ക്കു പുറമേ ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകളുമായും ഈ വിഷയത്തില്‍ യോജിച്ച പോരാട്ടത്തിനായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് സമസ്‌ത. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗവും ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. മുജാഹിദ് സംഘടനയുടെ ഇരുവിഭാഗവും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ലിംഗസമത്വ യൂണിഫോം എന്ന നിർദേശത്തിനെതിരെ മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ലിംഗസമത്വ യൂണിഫോം വിഷയത്തില്‍ ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

ലിംഗസമത്വമെന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു ഡോ. എം.കെ മുനീറിന്‍റെ ആരോപണം. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്? പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ മുനീറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നപ്പോള്‍ സമസ്‌ത നേതാക്കളടക്കം പരസ്യ പിന്തുണയുമായി രംഗത്ത് വന്നു. ലിംഗസമത്വ യൂണിഫോം വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന് പോരാട്ടത്തിനൊരുങ്ങുകയാണ് മുസ്‌ലിം സംഘനടകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.