കോഴിക്കോട്: നാദാപുരം ഈയ്യങ്കോട് ഗ്യാസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. നാദാപുരം ആവോലത്തെ പുഷ്‌പ ഗ്യാസ് ഏജൻസി ഗോഡൗണിന് മുന്നിൽ നാല് മണിയോടെയായിരുന്നു അപകടം. ലോറി പിറകിലേക്ക് എടുക്കുന്നതിനിടയിൽ റോഡരികിലെ ഇലക്ട്രിക് സ്റ്റേ വയറിൽ ഇടിക്കുകയും 11 കെവി വൈദ്യുതി ലൈൻ ഉൾപ്പെടെ പോസ്റ്റ് രണ്ടായി മുറിഞ്ഞ് ലോറിക്ക് മുകളിൽ പതിക്കുകയുമായിരുന്നു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പോസ്റ്റിന്‍റെ മുകൾ ഭാഗം ഇലക്ട്രിക് ലൈൻ ഉൾപ്പെടെ ലോറിക്ക് മുകളിൽ കുടുങ്ങിയ നിലയിലായിരുന്നു.
ഗ്യാസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഒഴിവായത് വൻ ദുരന്തം - നാദാപുരം ലോറി അപകടം
വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു
![ഗ്യാസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഒഴിവായത് വൻ ദുരന്തം gas lorry accident nadapuram lorry accident kozhikode gas lorry accident ഗ്യാസ് ലോറി അപകടം നാദാപുരം ലോറി അപകടം കോഴിക്കോട് ലോറി അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10937672-thumbnail-3x2-gas.jpg?imwidth=3840)