ETV Bharat / state

Fox Attack | വടകരയിൽ കുറുക്കൻ്റെ ആക്രമണം, 4 വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക് - കുറുക്കന്‍റെ കടിയേറ്റു

കോഴിക്കോട് നാല് വയസുകാരി ഉൾപ്പടെ പത്തോളം പേരെ കുറുക്കൻ ആക്രമിച്ചു

Fox attack in Vadakara  Fox attack  Fox  wild animal attack  വടകരയിൽ കുറുക്കൻ്റെ ആക്രമണം  കുറുക്കൻ്റെ ആക്രമണം  കുറുക്കന്‍റെ കടിയേറ്റു  കുറുക്കൻ
Fox Attack
author img

By

Published : Jun 30, 2023, 10:55 PM IST

കോഴിക്കോട് : വടകരയിൽ കുറുക്കൻ്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആയഞ്ചേരിക്കടുത്ത്
കോട്ടപ്പള്ളി, പൈങ്ങോട്ടായി എന്നിവിടങ്ങളിലാണ് കുറുക്കന്‍റെ ആക്രമണം. നാല് വയസുകാരിയായ പെൺകുട്ടി അടക്കം പത്തോളം പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് (30/06/23) വൈകീട്ടോടെയാണ് സംഭവം. ആളുകൾക്കിടയിലേക്ക് ഓടിയടുത്ത കുറുക്കൻ വഴിയിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. പേ ഇളകിയതാണോ ആക്രമണത്തിന് കാരണമായതെന്ന് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷമേ വ്യക്തമാവുകയുള്ളൂ. അതേ സമയം പരിക്കേറ്റവർക്ക് പേ വിഷബാധ തടയാനുള്ള മരുന്ന് കുത്തിവയ്ക്കും‌. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്‌സിന്‍ നൽകുക.

കോട്ടയത്ത് കുറുക്കന്‍റെ ആക്രമണം : കഴിഞ്ഞ മാസം കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലുമായി കുറുക്കന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി, നടുവിലാമാക്കൽ ബേബി എന്നിവരെയാണ് കുറുക്കൻ അക്രമിച്ചത്. ഇതിൽ ബേബിയ്‌ക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു.

also read : കോട്ടയം ചക്കാമ്പുഴയില്‍ കുറുക്കന്‍റെ ആക്രമണം; നാലുപേർക്ക് പരിക്ക്

ഇയാളുടെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസിനെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തി മറ്റുള്ളവരെ ആക്രമിക്കുകയായിരുന്നു.

തെരുവുനായയെ പേടിച്ച് കേരളം : അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ച് വരികയാണ്. അടുത്തിടെ നായയുടെ ആക്രമണത്തിൽ പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തിരുന്നു. ഈ മാസം 21 നാണ് കാസർകോട് തെരുവുനായ്‌ക്കൾ കൂട്ടത്തോടെ വയോധികയെ കടിച്ചു കീറിയത്. ബേക്കൽ സ്വദേശിയായ ഭാരതിയ്‌ക്ക് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രം ശുചീകരിക്കാൻ പോകുന്നതിനിടെ നായ്‌ക്കൾ ആക്രമിക്കുകയായിരുന്നു.

also read : Stray Dog Attack video| നടന്നുപോയ ആളുടെ കാലില്‍ കടിച്ച് തെരുവുനായ, സംഭവം രാവിലെ കാസർകോട് ടൗണില്‍

തെരുവ് നായ്ക്കളെ പേടിച്ച് പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും തെരുവുനായ ശല്യം തടയാൻ ഇടപെടല്‍ വേണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് അടുത്തിടെ പ്രതികരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് കുട്ടികൾക്ക് നേരെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മിഷൻ രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

വീട്ടുവരാന്തയിൽ കളിക്കുകയായിരുന്ന രണ്ടരയും ഏഴും വയസുള്ള കുട്ടികളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. അരയ്‌ക്കും കാലിനും കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമായില്ല. നഗരങ്ങളിലെ ബസ് സ്‌റ്റാന്‍റുകളിലും ഇടവഴികളിലും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണ്. അതേസമയം കണ്ണൂരിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 11 വയസുള്ള ഭിന്നശേഷിക്കാരൻ കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും കേരളം.

also read : STRAY DOG ATTACK: കാസർകോട് വീണ്ടും തെരുവ് നായ ആക്രമണം; മധ്യവയസ്‌കന്‍റെ കീഴ്‌ചുണ്ട് കടിച്ച് പറിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.