കോഴിക്കോട്: കാണികളിൽ ആവേശവും ആകാംക്ഷയും നിറച്ച് ഫോർ വീൽ ജീപ്പ് ഓഫ് റോഡ് മോട്ടോർ റേസിങ്. അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടി സംഘടിപ്പിച്ച സജീർ കാഞ്ഞിരാല മെമ്മോറിയൽ ഗ്രേറ്റ് മഡ് എസ്കേപ്പ് സീസൺ-2വാണ് ശ്രദ്ധേയമായത്. മാവൂർ കണ്ണിപറമ്പ് വില്ലേരിക്കുന്നില്‍ രണ്ട് ദിനങ്ങളിലായാണ് മത്സരം നടന്നത്.
മത്സരത്തിന്‍റെ ആദ്യ ദിനമായ ശനിയാഴ്ച ഡ്രൈവർ സ്‌കിൽ ബിഗിനേഴ്‌സ് കാറ്റഗറിയിലായിരുന്നു മത്സരം. രണ്ടാം ദിനമായ ഞായറാഴ്‌ച ഡീസൽ ക്ലാസ് , പെട്രോൾ ക്ലാസ്, ഓപ്പൺ ക്ലാസ് , ഡ്രൈവേഴ്‌സ് സ്‌കില്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. കേരളത്തിനകത്തും പുറത്തും നിന്നുള്ള നൂറിലധികം ജീപ്പുകള്‍ മത്സരത്തിൽ പങ്കെടുത്തു.
also read: അവളുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നു; സിന്ധുവിനെ അഭിനന്ദിച്ച് മോദി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് നടത്തിയ ക്ലബ്ബാണ് അഡ്വഞ്ചർ ക്ലബ് ചെറുവാടി. ഇന്ത്യയിൽ ഏറ്റവും വലിയ ബുള്ളറ്റ് റേസിങ് നടത്തിയ ക്ലബ് കൂടിയാണിത്. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ.വിനോദൻ ഫ്ലാഗ് ഓഫ് ചെയ്തു. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു.