കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കൽ തുടങ്ങിയവ തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന ശക്തമാക്കി.
വിവിധ കടകളിൽ കഴിഞ്ഞ ദിവസം താലൂക്ക് സപ്ലൈ ഓഫീസർ എൻ.കെ. ശ്രീജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 16 കടകൾക്ക് നോട്ടീസ് നൽകി. വിലവിവര പട്ടിക പ്രസിദ്ധീകരിക്കാത്തതിനും ശുചിത്വം പാലിക്കാത്തതിനുമാണ് നടപടിയെടുത്തത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി രണ്ട് ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.