ETV Bharat / state

ശബരിമലയ്‌ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ മൂന്ന് സ്‌റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.

IMD LAUNCH WEATHER FORECAST  SABARIMALA PILGRIMAGE  WEATHER FORECAST FOR SABARIMALA  ശബരിമല വാർത്തകൾ
Sabarimala (ETV Bharat)
author img

By PTI

Published : Nov 14, 2024, 9:06 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടന കേന്ദ്രത്തെ മൂന്ന് സ്‌റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. ഈ മൂന്ന് കേന്ദ്രങ്ങളിലും മഴമാപിനികൾ സ്ഥാപിച്ചതായി കേന്ദ്ര കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവചനങ്ങൾ ഉടൻ തന്നെ "നൗകാസ്‌റ്റ്" എന്നറിയപ്പെടുന്ന തത്സമയ കാലാവസ്ഥ ബുള്ളറ്റിനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ഐഎംഡി റീജിയണൽ ഡയറക്‌ടർ നീത കെ ഗോപാൽ പറഞ്ഞു.

വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും ഉയർന്ന ആർദ്രതയും ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, പ്രദേശത്തെ താപനില അളക്കാനും ഐഎംഡി പദ്ധതിയിടുന്നുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് ശബരിമലയിലെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച തത്സമയ വിവരങ്ങൾ നൽകുന്നത്.

വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലുകൾ സെൻസിറ്റീവ് മേഖലകളിൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ ആണ് സൂചിപ്പിക്കുന്നത്. ശബരിമലയിൽ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകൾ (എഡബ്ല്യുഎസ്) സ്ഥാപിക്കുന്ന കാര്യം ഐഎംഡി ആദ്യം പരിഗണിച്ചിരുന്നെങ്കിലും നടപടികൾ വേഗത്തിലാക്കാൻ മഴമാപിനികൾ തെരഞ്ഞെടുത്തുവെന്ന് അധികൃതർ വെളിപ്പെടുത്തി.

പ്രദേശത്ത് സ്ഥിരമായ കാലാവസ്ഥാ നിരീക്ഷണ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. അമർനാഥ്, ചാർധാം യാത്രകൾക്കുള്ള ഞങ്ങളുടെ സേവനങ്ങൾക്ക് സമാനമായ കാലാവസ്ഥ പ്രവചനമാണ് ശബരിമലയിലും നൽകുക. ആദ്യമായാണ് ശബരിമലയിൽ പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെയും ഐഎംഡിയുടെയും സഹകരണത്തോടെയാണ് ഈ ശ്രമമെന്നും നീത കെ ഗോപാൽ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഐഎംഡി കേന്ദ്രത്തിൽ സാധുതയുള്ള ഗേജുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് ജീവനക്കാർ ജില്ല ഭരണകൂട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ജില്ലാതല പ്രവചനങ്ങൾ നൽകുന്നതിന് വലിയ ശൃംഖല ആവശ്യമാണെന്നും നീത കെ ഗോപാൽ വ്യക്തമാക്കി.

നിലവിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. കൂടാതെ, ശബരിമല തീർഥാടകർക്കായി സംസ്ഥാന സർക്കാർ അടുത്തിടെ പുറത്തിറക്കിയ "സ്വാമി എഐ ചാറ്റ് ബോട്ട്" ആപ്പിലേക്ക് കാലാവസ്ഥാ ബുള്ളറ്റിനുകൾ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ആറ് ഭാഷകളിൽ ലഭ്യമായ ഈ ആപ്പ് തീർത്ഥാടകർക്ക് സഹായവും വിവരങ്ങളും നൽകുന്നു. ഈ ആപ്പിലൂടെ കാലാവസ്ഥ അപ്‌ഡേറ്റുകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ചെറിയ അരുവികളും പമ്പാ നദിയും ഉൾക്കൊള്ളുന്ന പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാത സുരക്ഷാ നടപടികളുടെ കേന്ദ്രമായി തുടരുന്നു. 2018ലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം നശിക്കുകയും നിരവധി തീർഥാടക സൗകര്യ കേന്ദ്രങ്ങൾ ഒലിച്ചുപോവുകയും ചെയ്‌തിരുന്നു.

Also Read: ശബരിമല മഹോത്സവം; പ്രവേശനം ഒരു മണി മുതൽ, ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.