കോഴിക്കോട് : ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റുകൾക്ക് മുകളിൽ ഇടിത്തീയായാണ് രണ്ടാമതും പ്രളയം എത്തിയത്. നോട്ട് നിരോധനവും ജിഎസ്‌ടിയും ഒന്നാം പ്രളയവും തീർത്ത ആഘാതത്തിൽ നിന്ന് മുക്തരാവും മുമ്പാണ് രണ്ടാം പ്രളയം എത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ നഷ്ടം നികത്തും മുമ്പാണ് ചെറുകിട ചെരുപ്പ് നിര്‍മാണ യൂണിറ്റുകള്‍ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
ഓണവും പെരുന്നാളും മുമ്പിൽ കണ്ട് ഉത്പാദിപ്പിച്ചവയെല്ലാം വെള്ളത്തിലായി. കഴിഞ്ഞ പ്രളയത്തില്‍ രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ വര്‍ഷം അത് ഇരട്ടിയായിരിക്കുകയാണ്. ചെറുകിട വ്യവസായത്തിന് കഴിഞ്ഞ പ്രളയത്തിന് ശേഷം സർക്കാർ സഹായം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ഇത്തവണ സര്‍ക്കാര്‍ സഹായം ഇല്ലാതെ മുമ്പോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ചെറുകിട ചെരുപ്പ് നിര്‍മ്മാണ യൂണിറ്റ് ഉടമകള്‍ പറയുന്നു.