ETV Bharat / state

അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്ത് സംഘടിപ്പിച്ചു - അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അദാലത്ത്

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും, ആനുകൂല്യ വിതരണവുമാണ് കോഴിക്കോട് സംഘടിപ്പിച്ചത്

Accident Group Insurance  Fishermen Scheme Adalat  ത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്  അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അദാലത്ത്  kerala latest news
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി
author img

By

Published : Jan 15, 2022, 3:51 PM IST

കോഴിക്കോട്: മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് നടത്തിയത്.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി'. അപകടമരണങ്ങള്‍ക്കും പൂര്‍ണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്.

ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അദാലത്ത് നടത്തിയത്.

ALSO നടിയെ ആക്രമിച്ച കേസ്‌; 'വിഐപിയെ' ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.