ETV Bharat / state

കൂടത്തായി കേസ്; ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച തെളിവെടുപ്പ് വൈകിട്ടോടെയാണ് അവസാനിച്ചത്. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചത്

കൂടത്തായി
author img

By

Published : Oct 11, 2019, 6:16 PM IST

Updated : Oct 11, 2019, 7:59 PM IST

കോഴിക്കോട്: കൂടത്തായി കേസിന്‍റെ ആദ്യഘട്ട തെളിവെടുപ്പ് എന്ന നിലയിൽ മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വിവിധയിടങ്ങളിൽ നിന്നും തെളിവ് ശേഖരിച്ചു. കൊലപാതക പരമ്പരയുടെ ശ്രദ്ധാകേന്ദ്രമായ ടോം തോമസിന്‍റെ കൂടത്തായിയിലെ പൊന്നാമറ്റം എന്ന വീട്ടിലാണ് സംഘം പ്രതികളെ ആദ്യം എത്തിച്ചത്. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെയാണ് വിവിധയിടങ്ങളില്‍ തെളിവെടുപ്പിനായി എത്തിച്ചത്.

ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

രാവിലെ 11 മണിയോടെ പൊന്നാമറ്റത്തെത്തിയ പൊലീസ് സംഘം ഉച്ചയ്ക്ക് 1.30 വരെ പ്രതികളുമായി തെളിവ് ശേഖരിച്ചു. ആദ്യം ജോളിയെ മാത്രം വീട്ടിലേക്ക് കൊണ്ടുപോയ പൊലീസ് പിന്നീട് മാത്യുവിനെയും അകത്തെത്തിച്ച് വിശദമായി പരിശോന നടത്തി. ഇവിടെ അടുക്കള ഭാഗത്ത് നിന്ന് കീടനാശിനി എന്ന് സംശയിക്കുന്ന ഒരു കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുപ്പി കസ്റ്റഡയിലെടുത്ത പൊലീസ് ഫോറൻസിക് പരിശോധന നടത്തുമെന്ന് അറിയിച്ചു.

പൊന്നാമറ്റം വീട്ടിൽ നിന്ന് ഇറങ്ങിയ സംഘം പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിലും തുടർന്ന് സിലി മരിച്ച താമരശ്ശേരിയിലെ ദന്താശുപത്രിയിലും മുക്കം എൻഐടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ജോളിയെ കണ്ടതോടെ നാട്ടുകാർ കൂകി വിളിച്ച് പ്രതിഷേധിച്ചെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല. വടകര റൂറൽ എസ്.പി കെ. ജി. സൈമൺ, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ, താമരശ്ശേരി ഡി.വൈ.എസ്.പി കെ.പി. അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.

Intro:കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

Body:ആദ്യ ഘട്ട തെളിവെടുപ്പ് എന്ന നിലയിലാണ് ഇന്ന് മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വിവിധയിടങ്ങിൽ എത്തിച്ച് തെളിവ് ശേഖരിച്ചത്. കൊലപാതക പരമ്പരയുടെ ശ്രദ്ധാകേന്ദ്രമായ ടോം തോമസിന്റെ കൂടത്തായിയിലെ പൊന്നാമറ്റം എന്ന വീട്ടിലാണ് സംഘം പ്രതികളെ ആദ്യം എത്തിച്ചത്. രാവിലെ 11 ഓടെ പൊന്നാമറ്റത്തെത്തിയ പോലീസ് സംഘം ഉച്ചയ്ക്ക് 1.30 വരെ പ്രതികളുമായി തെളിവ് ശേഖരിച്ചു. ആദ്യം ജോളിയെ മാത്രം വീട്ടിലേക്ക് കൊണ്ടുപോയ പോലീസ് പിന്നീട് മാത്യുവിനെയും അകത്തെത്തിച്ചു വിശദമായി പരിശോന നടത്തി. ഇവിടെ അടുക്കള ഭാഗത്ത് നിന്ന് കീടനാശിനിയുടെ കുപ്പി എന്ന് സംശയിക്കുന്ന ഒരു കുപ്പി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുപ്പി കസ്റ്റഡയിലെടുത്ത പോലീസ് ഫോറൻസിക്ക് പരിശോധന നടത്തുമെന്ന് അറിയിച്ചു. പൊന്നാമറ്റം വീട്ടിൽ നിന്ന് ഇറങ്ങിയ സംഘം പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും തുടർന്ന് സിലി മരിച്ച താമരശ്ശേരിയിലെ ദന്താശുപത്രിയിലും മുക്കം എൻഐടി യിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ജോളിയെ കണ്ടതോടെ നാട്ടുകാർ കൂകി വിളിച്ച് പ്രതിഷേധിച്ചെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല. വടകര റൂറൽ എസ്പി കെ.ജി. സൈമൺ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസൻ, താമരശ്ശേരി ഡിവൈഎസ്പി കെ.പി. അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 11, 2019, 7:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.